തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ ജനത തന്നെ തോല്‍പിച്ചാല്‍ മാത്രം വിവാഹമെന്നു ഇറോം ഷര്‍മിള

Irom-Sharmila

ഇംഫാല്‍: വര്‍ഷങ്ങള്‍ പിന്നിട്ട നിരാഹാരത്തിനുശേഷം തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന മണിപ്പൂരിന്റെ ഉരുക്കു വനിത പുതിയ ഡിമാന്റുകളൊക്കെവെച്ചു. വിവാഹജീവിതവും സ്വകാര്യ ജീവിതവും സംബന്ധിച്ച് ഇറോം ശര്‍മിള പറഞ്ഞതിങ്ങനെ.

തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ ജനത തന്നെ തോല്‍പിച്ചാല്‍ മാത്രം വിവാഹമെന്നു ഷര്‍മിള വ്യക്തമാക്കി. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുകയാണ് ലക്ഷ്യമെന്നും ഷര്‍മിള വ്യക്തമാക്കിയിരുന്നു. ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയിലാണ് ഇറോം ഷര്‍മിള ഇപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മണിപ്പൂരിലെ ജനങ്ങള്‍ തന്നെ തിരസ്‌കരിച്ചാല്‍ മാത്രമേ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഇറോം ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്താലേ സ്വകാര്യ ജീവിതത്തിലേക്ക് കടക്കൂ എന്നും ഇറോം വ്യക്തമാക്കി. നിരാഹാരം അവസാനിപ്പിച്ച് ഷര്‍മിള വൈകാതെ വിവാഹിതയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡെസ്മണ്ട് കുടിഞ്ഞോയെ ആണ് ഇറോം ഷര്‍മിള വിവാഹം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ട്.

16 വര്‍ഷത്തെ നിരാഹാരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ച ഇറോം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഇറോം ഇന്നു ഭക്ഷണം കഴിച്ചു. ഹോര്‍ലിക്സും സൂപ്പുമാണ് ഇറോം കഴിച്ചത്. ആശുപത്രി വിട്ട ശേഷം എങ്ങോട്ടാണ് പോകേണ്ടത് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇറോം മത്സരിക്കുന്നുണ്ട്. തൗബലില്‍ നിന്നാണ് ഇറോം മത്സരിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top