ഇലക്‌ട്രിക് സ്കൂട്ടറുമായി പിയാജിയോ

പുതിയ ഇലക്‌ട്രിക് സ്കൂട്ടര്‍ വെസ്പ ഇലട്രിക്കയെ അവതരിപ്പിച്ച് പിയാജിയോ.സമകാലിക 50 സിസി സ്കൂട്ടറുകളെക്കാള്‍ മികവേറിയ പ്രകടനം വെസ്പ ഇലട്രിക്ക കാഴ്ചവെക്കുമെന്നാണ് പിയാജിയോയുടെ വാദം. ഇക്കോ, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളാണ് ഇലക്‌ട്രിക് സ്കൂട്ടറില്‍ പിയാജിയോ ലഭ്യമാക്കുന്നത്.തുടര്‍ച്ചയായി 2.6 ബിഎച്ച്പി കരുത്തേകാന്‍ പിയാജിയോയുടെ പുതിയ ഇലക്‌ട്രിക് സ്കൂട്ടറിന് സാധിക്കും.2018 മാര്‍ച്ച്‌ മാസത്തോടെ വെസ്പ ഇലട്രിക്കയെ രാജ്യാന്തര വിപണികളില്‍ പിയാജിയോ അണിനിരത്തും. സുഗമമായ റൈഡിംഗാണ് ഇക്കോ മോഡ് കാഴ്ചവെക്കുന്നതെങ്കില്‍, ത്രോട്ടിലിന് മേലുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് പവര്‍ മോഡ് നല്‍കുക.കേവലം നാല് മണിക്കൂറുകള്‍ കൊണ്ട് തന്നെ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ലിഥിയം-അയോണ്‍ ബാറ്ററിയാണ് ഇലക്‌ട്രിക് മോട്ടോറിന്റെ കരുത്ത്. ഒപ്പം റീജനറേറ്റീവ് ബ്രേക്കിംഗും സ്കൂട്ടറിന്റെ ഫീച്ചറാണ്. സ്റ്റാന്‍ഡേര്‍ഡ്, എക്സ് എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇലട്രിക്ക വിപണിയില്‍ എത്തുക.100 കിലോമീറ്ററാണ് വെസ്പ ഇലക്‌ട്രിക്കയുടെ ദൂരപരിധി. അതേസമയം ടോപ് വേരിയന്റ് ഇലട്രിക്ക എക്സിന്റെ ദൂരപരിധി 200 കിലോമീറ്ററായാണ് പിയാജിയോ നിജപ്പെടുത്തിയിട്ടുള്ളത്. പെട്രോള്‍ കരുത്തിലുള്ള ജനറേറ്ററിന്റെ പിന്തുണയിലാണ് 200 കിലോമീറ്റര്‍ ദൂരപരിധി ഇലട്രിക്ക എക്സ് നല്‍കുക. അതിനാല്‍ ഇലട്രിക്ക എക്സില്‍ ഫ്യൂവല്‍ ടാങ്കും ഒരുങ്ങുന്നുണ്ട്.എല്‍ഇഡി ഹെഡ്ലൈറ്റ്, ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസ്പ്ലേ, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, യുഎസ്ബി സോക്കറ്റ്, 12 ഇഞ്ച് ഫ്രണ്ട് വീല്‍, 11 ഇഞ്ച് റിയര്‍ വീല്‍ എന്നിവയാണ് വെസ്പ ഇലട്രിക്കയുടെ മറ്റ് വിശേഷങ്ങള്‍.

Top