ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ജിനേഷിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.
https://youtu.be/1DLAjENjVPU