മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ടാല്‍ 50,000 രൂപ പിഴ; സംഭവം കാസര്‍ഗോഡില്‍

fisheries

കാസര്‍ഗോഡ്: ആന്ധ്രാപ്രദേശ് പോലുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് നാട്ടുകൂട്ടത്തിന്റെ വിധിയൊക്കെ കേട്ടിരിക്കുന്നത്. കേരളത്തില്‍ നാട്ടുകൂട്ടത്തിന്റെ കല്‍പ്പനകളെന്നുള്ള ഏര്‍പ്പാടുകളൊന്നുമില്ല. എന്നാല്‍, കാസര്‍ഗോഡില്‍ ചില ഭാഗങ്ങളില്‍ ഇത്തരം പരിപാടികള്‍ നടക്കുന്നുണ്ട്. പക്ഷെ, ഇവിടുത്തെ നാട്ടുകൂട്ടം നല്ല കാര്യങ്ങളാണ് ചെയ്യുന്നത് എന്നു മാത്രം. സര്‍ക്കാര്‍ സ്‌കൂളിന്റെ നിലനില്‍പ്പിന് അവിടുത്തെ നാട്ടുക്കൂട്ടത്തിന്റെ ഇടപെടല്‍ തുണയായി.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കള്‍ 50,000 രൂപ പിഴയടക്കണമെന്ന തിരുമാനം പുതുജീവന്‍ നല്‍കിയത് ബേക്കല്‍ കടല്‍ക്കരയിലുള്ള ഫിഷറിസ് എല്‍.പി സ്‌കൂളിനായിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് വരെ ബേക്കല്‍ കടല്‍ക്കരയിലുള്ള ഫിഷറിസ് എല്‍.പി സ്‌കൂളിലെ നാലു അദ്ധ്യപകരുടെ മനസില്‍ തൊഴില്‍ നഷ്ടപ്പെടുത്തമോയെന്ന ആശങ്കയായിരുന്നു. ജൂണ്‍ ഒന്നിന് ഒന്നാം ക്ലാസില്‍ ഇരിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കടലിന്റെ മക്കള്‍ക്ക് വേണ്ടി എഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്യാലയത്തില്‍ 4 അധ്യാന ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്നാം ക്ലാസില്‍ ഇരിക്കുവാന്‍ എത്തിയത് ഒന്‍പത് കുട്ടികള്‍ കുടാതെ രണ്ടാം ക്ലാസില്‍ രണ്ടു കുട്ടികളും അധികമായി ചേര്‍ന്നതോടെ അദ്ധ്യാപകരുടെ നെഞ്ചിലെ നിലവിളി കടലമ്മ കേട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ നിലനിര്‍ത്തുവാന്‍ ഇവിടെയുള്ള കാരണവാര്‍ നാട്ടു കുട്ടത്തിലൂടെ തിരുമാനമെടുക്കുകയായിരുന്നു. ഗവ.ഫിഷറിസ് സ്‌കൂളിനെ അവഗണിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കള്‍ 50,000 രൂപ പിഴയടക്കണമെന്ന തിരുമാനം ആയുധമാക്കി. നാട്ടുസഭയുടെ തിരുമാനം നോട്ടീസില്‍ നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. പുതുതായി സ്‌കൂളിലയക്കുന്ന കുട്ടികളെ ഗവ.ഫിഷറിസ് സ്‌കൂളില്‍ ചേര്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ വീടുകള്‍തോറും കയറിയിറങ്ങി നിര്‍ദേശിക്കുകയും ചെയ്തു. ഇത് അനുസരിക്കാന്‍ തയ്ായറാകാത്തവര്‍ക്ക് പിഴ ചുമത്താനും നിശ്ചയിച്ചു.

ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി ഇപ്പാള്‍ ആകെയുള്ളത് 53 കുട്ടികള്‍. ഇവര്‍ക്ക് നാല് അധ്യാപകരും. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത് 15 കുട്ടികളായിരുന്നു. അതിന് മുമ്പത്തെ വര്‍ഷം ഒമ്പതും. അഞ്ച് വര്‍ഷത്തോളമായി ഈ സ്ഥിതി തുടരുകയാണ്. സാമ്പത്തിക ശേഷിയുള്ള തീരവാസികള്‍ മക്കളെ കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലയക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിലാണ് നാട്ടുസഭയുടെ ഇടപെടലുണ്ടായത്.

അതിന് ഫലവുമുണ്ടായി. മറ്റ് സ്‌കൂളില്‍ ചേര്‍ത്ത കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇവിടെയെത്തിച്ചു. കൂടുതല്‍ കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം നാട്ടുസഭയുടെ യോഗം ചേര്‍ന്നിരുന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള ആലോചനയിലാണ് നാട്ടുസഭ. പിഴയായി സ്വരൂപിക്കുന്ന തുക സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാനാണ് തിരുമാനം. കടലോരത്തിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബോക്കല്‍ രാമഗുരുവിന്റെ കാലത്ത് മരച്ചുവട്ടില്‍ ഇരുന്ന് മണലില്‍ എഴുതി പഠിപ്പിച്ച എഴുത്തു കുടമായി തുടങ്ങിയ വിദ്യാലയം 1938ല്‍ ബ്രട്ടീഷ് സര്‍ക്കാറാണ് ്രൈപമറി സ്‌കൂളായി ഉയര്‍ത്തിയത്. മീന്‍ ഉണക്കാനുപയോഗിച്ചിരുന്ന ഷെഡ്ഡിലും സ്വകാര്യ വ്യക്തിയുടെ വീട്ടിലുമായിരുന്നു സ്‌കൂളിന്റെ ആദ്യകാല പ്രവര്‍ത്തനം.

പഠന നിലവാരം കുറഞ്ഞതല്ല, ഗല്‍ഫില്‍ പോയും കപ്പലില്‍ ജോലി നേടിയും സാമ്പത്തിക നില ഉയര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇംഗ്ലീഷ് മിഡിയം സ്‌കൂളുകളോട് ആഭിമുഖ്യം ഏറിയതാണ് സ്‌കൂളിന്റെ അധോഗതിക്ക് കാരണമായതെന്ന് നാട്ടുസഭയുടെ മേല്‍നോട്ടം വഹിക്കുന്ന ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കാരി കാരണവര്‍ പറഞ്ഞു. മത്സ്യതൊഴിലാളികളായ ചില സമുദായങ്ങളുടെ കുട്ടായ്മയായിട്ടാണ് കടല്‍ കോടതി. സ്‌കൂള്‍ നിലനിര്‍ത്തുവാന്‍ നാട്ടുക്കൂട്ടം തിരുമാനമെടുക്കുമ്പോള്‍ അത് എത്ര പേര്‍ അംഗികരിക്കുമെന്ന ആശങ്ക ബാക്കിയുണ്ടായിരുന്നു. എന്നാല്‍ കടലമ്മയുടെ കോടതിയില്‍ നിന്ന് പുറപ്പടുപിച്ച വിധി അക്ഷരം പ്രതി പാലിക്കുവാന്‍ ഈ പരിധിയിലുള്ളവര്‍ തയ്യാറായി.

Top