മുഹമ്മദ് അലി കേരളത്തിന് മെഡല്‍ നേടിത്തന്ന അഭിമാന താരം: ഇ പി ജയരാജന് ട്രോള്‍ മഴയുമായി സോഷ്യല്‍മീഡിയ ആഘോഷം

തിരുവനന്തപുരം: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ച് ചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി വെട്ടിലായ കായിക മന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണ മെഡല്‍ നേടിയുണ്ടെന്നുമുളള ഇ പി ജയരാജന്റെ പരമാര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

jayarajan

അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു, തുടങ്ങിയ പരാമര്‍ശത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍ രംഗത്ത് വരികയായിരുന്നു. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാര്‍ശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യല്‍ മീഡിയ വരേവേല്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13339690_1137140543008948_3663941762772667477_n

കമോണ്‍ ട്രോളേഴ്‌സ് എന്നു പറഞ്ഞ് കസബ എന്ന സിനിമയില്‍ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തില്‍ ജയരാജന്റെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നു ട്രോളന്മാര്‍. ഇത്രയും അറിവില്ലായ്മ ചാനലിലൂടെ വിളിച്ചു പറഞ്ഞ കായിക മന്ത്രിക്കാണ് സോഷ്യല്‍മീഡിയയില്‍ ഇന്നത്തെ പൊങ്കാല. ഉചിത സമയത്ത് വാര്‍ത്താവതാരക ഇടപെട്ടില്ലായിരുന്നുവെങ്കില്‍, അലിയുടെ മൃതദേഹം കേരളത്തില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജയരാജന്‍ പറയുമായിരുന്നുവെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. സിനിമാ രംഗങ്ങളും സംഭാഷണങ്ങളും കോര്‍ത്തിണക്കിയാണ് ജയരാജനെതിരെ ട്രോളുകള്‍ നിറയുന്നത്

Top