മകനെതിരെ സാമ്പത്തിക ആരോപണം വന്നയുടൻ ക്വാറന്റൈന്‍ ലംഘിച്ച് ഇ.പി ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നു

കണ്ണൂര്‍: ക്വാറന്റൈന്‍ ലംഘിച്ച് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നതായി ആരോപണം. ഇക്കഴിഞ്ഞ ഏഴാം തീയതി തൊട്ട് ഇ.പി ജയരാജനും ഭാര്യയും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മകനെതിരെ സാമ്പത്തിക ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.

ക്വാറന്റൈന്‍ കാലവധി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ച് സന്ദര്‍ശിക്കുകയായിരുന്നു. ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ.പി. ജയരാജന്റെ മകന്‍ കൈപ്പറ്റിയന്ന ആരോപണതിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇ.പി. ജയരാജനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍ പോയത്.

Top