ഒളിംപ്യന്‍ അഞ്ജുവിനു മന്ത്രി ജയരാജന്റെ ഭീഷണി.അഞ്ജുവടക്കം എല്ലാവരും അഴിമതിക്കാരാണെന്നും ആരോപണം

തിരുവനന്തപുരം:കായിക മന്ത്രി എ.പി.ജയരജന്‍ വീണ്ടും വിവാദത്തില്‍ .സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്‍ജു ബോബി ജോര്‍ജിനോട് ഇ.പി.ജയരാജന്‍ മോശമായി സംസാരിച്ചതായി പരാതി ഉയര്‍ന്നു.ജയരാജന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നല്‍കിയതായും റിപ്പോര്-ട്ട് .
കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബെംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. കൂടെയുള്ളവര്‍ അഞ്ജുവിന്റെ പേരു ചീത്തയാക്കുകയാണെന്നു പറഞ്ഞ മന്ത്രി, തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ… കാത്തിരുന്നു കണ്ടോ.. എന്ന ഭീഷണിയും മുഴക്കി. മന്ത്രിയുമായുള്ള യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പടുത്തി.

തുറന്നു പിടിച്ച കയ്യോടെയാണ് താന്‍ ഈ സ്ഥാനത്തു വന്നതെന്നും തുറന്ന കയ്യോടെതന്നെ തിരിച്ചു പോവുമെന്നും അഞ്ജു പറഞ്ഞു. പ്രസിഡന്റിനു വിമാനയാത്ര അനുവദിച്ചുകൊണ്ടുളള നിയമം കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിന്റെ കാലത്തു കൊണ്ടുവന്നതാണ്. കായിക വകുപ്പ് സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കറാണ് വിമാനടിക്കറ്റ് അനുവദിക്കാനുള്ള ഫയലില്‍ ഒപ്പിട്ടത്. ധന സെക്രട്ടറി കെ.എം.ഏബ്രഹാമും അനുമതി നല്‍കിയിട്ടുണ്ട്. anju-bobby-georgeമന്ത്രി പറഞ്ഞതിന് അര്‍ഥം ഇവരെല്ലാം അഴിമതിക്കാരാണെന്നാണോ എന്നു അഞ്ജു മുഖ്യമന്ത്രിയോടു ചോദിച്ചു. സ്പോര്‍ട്സുകാര്‍ക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് താന്‍ നില്‍ക്കുന്നതെന്നും അഞ്ജു പറഞ്ഞു. സര്‍ക്കാര്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി അഞ്ജുവിനെ ആശ്വസിപ്പിച്ചത്. അഞ്ജുവിനെ കുറിച്ച് തങ്ങള്‍ക്കെല്ലാം അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹിത്വത്തിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കുമെന്നും ജനാധിപത്യ സംവിധാനത്തില്‍ കൗണ്‍സില്‍ ഉടച്ചു വാര്‍ക്കുമെന്നും കഴിഞ്ഞയാഴ്ച കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ നടപടികളുടെ തുടര്‍ച്ചയാണ് അഞ്ജുവിനോടുള്ള മന്ത്രിയുടെ പ്രതികരണത്തില്‍ വ്യക്തമാവുന്നതെന്ന് സൂചനയുണ്ട്.

അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കി. സ്വന്തം നിലപാടു ശക്തമായി വ്യക്തമാക്കിയശേഷമാണ് അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ട്, മന്ത്രിയുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചത്.അഞ്ജുവിനെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചാണു യാത്രയാക്കിയത്. ഏതായാലും അഭിമാനം അടിയറ വച്ചു പുറത്തുപോകാന്‍ താനില്ലെന്ന നിലപാടിലാണ് അഞ്ജു. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു ബെംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു.
അടുത്തിടെ സ്പോര്‍ട്സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാന്‍ഡ്ബോള്‍ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗണ്‍സിലിലെ സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം.

Top