കായിക കേരളം പടുത്തുയര്‍ത്തിയ സൗധം ഇടതുപക്ഷം തകര്‍ത്തുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

31rehabilitation

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയാണ് പിണറായി സര്‍ക്കാര്‍ പുറത്താക്കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്പോര്‍ട്സ് കൗണ്‍സില്‍ പിടിച്ചെടുക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. കായിക കേരളം പടുത്തുയര്‍ത്തിയ സൗധം ഇടതുപക്ഷം തകര്‍ത്തു.

നിലവിലെ സര്‍ക്കാര്‍ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അവരുടെ കുഴി അവര്‍ തന്നെ തോണ്ടുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുന്‍ കായികമന്ത്രി.

അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് തന്റെ രാജി തീരുമാനം അഞ്ജു മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സ്ഥാനം രാജി വെച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചിരുന്നു.

Top