കലക്ടറല്ല ആ അവധി പ്രഖ്യാപിച്ചത്; എറണാകുളം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു

കൊച്ചി: എറണാകുളം ജില്ലാ കലക്ടറുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കലക്ടര്‍ പൊലീസിനു നിര്‍ദേശം നല്‍കി. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ്.

Top