വീട് വെള്ളത്തിലായി; നടി മല്ലിക സുകുമാരനെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നടി മല്ലിക സുകുമാരന്റെ വീടും വെള്ളത്തിലായി. വീടിനകത്തുവരെ വെള്ളം കയറി. വീട്ടിലുണ്ടായിരുന്ന മല്ലികയെ രക്ഷാ പ്രവർത്തകർ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.

ശക്തമായ മഴയെ തുടർന്ന് വെള്ളം പൊങ്ങിയതിനാൽ വീട്ടുമുറ്റത്ത് കിടന്ന കാർ പകുതിയും വെള്ളത്തിലായി. മല്ലികയെ വലിയ വാർപ്പിൽ കയറ്റിയാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

വീടിനുള്ളിൽ വെള്ളവും ചെളിയും അടിഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.

Top