‘പ്രകൃതിക്ക് മുമ്പില്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറും തോറ്റു’; മല്ലിക സുകുമാരന്റെ ബിരിയാണി ചെമ്പിലെ യാത്രയെ പരിഹസിച്ച് ട്രോളുകള്‍…

തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് ഒരു വീഡിയോയും ചിത്രവുമാണ്. വീഡിയോ മറ്റൊന്നുമല്ല. തന്റെ മക്കളുടെ വില കൂടിയ കാറുകളെക്കുറിച്ചും ആ കാറുകള്‍ക്ക് സഞ്ചരിക്കാന്‍ യോഗ്യമല്ലാത്ത റോഡുകളെക്കുറിച്ചും മല്ലികാ സുകുമാരന്‍ പറയുന്നതാണ് വീഡിയോ .മകന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിക്ക് നല്ല റോഡില്ലാത്തതിനാല്‍ വരാന്‍ കഴിയാത്തതിനെക്കുറിച്ചാണ് മല്ലികാ സുകുമാരന്‍ പറയുന്നത്. ഇന്ന് മറ്റൊരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. പ്രളയ ദുരന്തത്തില്‍ മല്ലികാ സുകുമാരന്റെ വീട്ടിലും വെള്ളം കയറി.തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ നേതാവ് ഗിരി കുമാറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മല്ലികാ സുകുമാരനെ വലിയൊരു ബിരിയാണി ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്നതാണ് ചിത്രം.

പ്രകൃതിക്ക് മുമ്പില്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറും തോറ്റു എന്ന രീതിയിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. മല്ലിക സുകുമാരന്റെ വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും വെള്ളത്തിനടിയിലാണ്. ഇതിനിടെയാണ് മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. ഫോറം കേരളം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം പുറത്തു വിട്ടത്. വീടിനകത്ത് വെള്ളവും ചെളിയും നീക്കുന്ന ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.

Top