‘ഞാന്‍ കോണ്‍ഗ്രസുകാരന്‍, ഇപ്പോള്‍ വേണ്ടത് പിണറായിയുടെ കരങ്ങള്‍ക്ക് ശക്തിപകരുക’; താനടക്കം 50 പേരെ രക്ഷിച്ചത് ശര്‍മ്മ പറഞ്ഞയച്ച മത്സ്യത്തൊഴിലാളികളെന്ന് സലിംകുമാര്‍   

കേരളം പ്രളയദുരന്തത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകള്‍ക്ക് കരുത്ത് പകരുകയാണ് വേണ്ടതെന്ന് നടന്‍ സലിം കുമാര്‍. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവിതം മറന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാന്‍ വൈപ്പിന്‍ ഗോശ്രീ ജംക്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.

ഞാന്‍ കോണ്‍ഗ്രസുകാരനാണ്. പക്ഷെ ഈ ഘട്ടത്തില്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തിപകരുകയാണ് വേണ്ടത്. മരണത്തെ മുന്നില്‍ക്കണ്ട തന്നെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികളാണ്. രക്ഷകരെ കാത്ത് മൂന്നുദിവസം 50 പേര്‍ക്കൊപ്പം വീട്ടില്‍ കഴിഞ്ഞ എന്നെ തേടിയെത്തിയത് മത്സ്യത്തൊഴിലാളികളാണ്. അവരെ എസ്.ശര്‍മ്മ എംഎല്‍എ പറഞ്ഞയച്ചതാണ്. മത്സ്യത്തൊഴിലാളികളെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ പട്ടാളത്തെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. എന്റെ അനുഭവം പറയുകയാണ് ചെയ്തത്. അയല്‍പക്കകാരും നാട്ടുകാരുമടക്കമുളളവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അവസാനത്തെ ആളായാണ് ഞാന്‍ വളളത്തില്‍ കയറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കന്‍ പറവൂരിലെ രാമന്‍കുളങ്ങരയില്‍ പ്രളയത്തിന്റെ മൂന്ന് ദിവസങ്ങളില്‍ ലാഫിങ് വില്ലയെന്ന വീട്ടിലായിരുന്നു സലിംകുമാറും കുടുംബവും പ്രദേശവാസികളായ അമ്പത് പേരും തങ്ങിയിരുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് മത്സ്യത്തൊഴിലാളികള്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Top