കണ്ണൂര്‍: ഏരുവേശി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 25 ന് ശനിയാഴ്ച നടക്കും. കെടുകാര്യസ്ഥതയും അഭിമതി ഭരണവും കൊണ്ട് ബാങ്കിനെ കോണ്‍ഗ്രസ്സ് നാശത്തിലേയ്കക് നയിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടികളുടെ അഴിമതിയാണ് നിലവിലിരിക്കുന്ന ഭരണകര്‍ത്താക്കള്‍ നടത്തിയതെന്നാണ് ആരോപണം.
ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് ജോസഫ് കൊട്ടുകാപ്പള്ളിയാണ് അഴിമതിക്ക് നേത്യത്വ നല്‍കുന്നത്. കെട്ടിട നിര്‍മ്മാണത്തിലും ബാങ്കിലേയ്ക്ക് നടത്തിയ നിയമനങ്ങളിലുമാണ് അഴിമതി നടന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്ത് വന്നിരുന്നു. പലപ്പോഴും സംഘര്‍ഷങ്ങളിലേയ്ക്കും ഇത് നീണ്ടു.
ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണ സമിതിയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ ആകെ സംഘര്‍ഷത്തിലേയക്ക് നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഴിമതി. ബാങ്കിലേയ്ക്ക് നടന്ന 9 നിയമനങ്ങളും ലക്ഷങ്ങള്‍ വാങ്ങിയാണ് നടത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് സി.പി.എം നേതാവ് കെ.എം ജോസഫ് ചെമ്പേരിയില്‍ വെച്ച് നടന്ന വന്‍ പൊതുയോഗത്തില്‍ ശക്തമായ പ്രതിരോധം അഴിമതിക്കെതിരെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ബങ്കിലേയ്ക്ക് നടക്കൊന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ഈ അഴിമതി ആരോപണങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിട്ടുണ്ട്. കനത്ത് ജാഗ്രത പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായോക്കാമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇടത്പക്ഷത്തിന് അനുകൂലമായി വോട്ടര്‍മാര്‍ വിധിയെഴുതുമെന്നുള്ള ആത്മ വിശ്വാസത്തിലാണ് സി.പി.എം.