പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

Reserve-Bank-of-India-rbi

മുംബൈ: ഇത്തവണ കാര്യമായ മാറ്റമൊന്നുമില്ലാതെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം 5.77 ശതമാനമെന്ന ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ പലിശനിരക്കില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.

റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6ശതമാനമായും തുടരും.ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള വേതന പരിഷ്‌കരണം പണപ്പെരുപ്പത്തെ സ്വാധീനിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കി. ഗവര്‍ണര്‍ രഘുറാം രാജന്റെ അവസാനത്തെ വായ്പാനയ പ്രഖ്യാപനമായിരുന്നു ഇന്നത്തേത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top