ലണ്ടൻ :ഒൻപതു ദിവസം ബാക്കിനിൽക്കെ ബ്രെക്സിറ്റ് എന്താകുമെന്നറിയാതെ ബ്രിട്ടനും യൂറോപ്പും ആധിപിടിച്ചിരിക്കുന്നതിനിടെ ബ്രെക്സിറ്റ് മെയ് 22 വരെ മാറ്റി വെക്കാൻ യൂറോപ്യൻ യൂണിയൻ അനുമതിനൽകി .ബ്രിട്ടനൈൽ എം പി മാർ ഈ തീരുമാനത്തിന് അനുമതി നൽകിയാൽ അടുത്ത ആഴ്ച്ച പിൻവാങ്ങൽ കരാർ യൂറോപ്യൻ യൂണിയൻ ബ്രിട്ടനുമായി നീക്കുപോക്കുണ്ടാക്കും .അങ്ങനെ ധാരണ ഉണ്ടാക്കാൻ പറ്റിയില്ല എങ്കിൽ ബ്രെക്സിറ്റ് നടപ്പിലാക്കാൻ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ ഏപ്രിൽ 22 വരെ അനുമതി നൽകും
നിലവിലെ നിയമപ്രകാരം ബ്രെക്സിറ്റ് നടപ്പിലാക്കാൻ കേവലം 8 ദിവസം ബാക്കിനിൽക്കുമ്പോഴും അനിശ്ചിതത്വങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് പുതിയ തീരുമാനം വന്നത് . കരാറില്ലാതെയോ കരാറോടു കൂടിയോ 2019 മാർച്ച് 29ന് ബ്രെക്സിറ്റ് നടപ്പിലാക്കണമെന്നാണ് രണ്ടുവർഷം മുമ്പ് പാർലമെന്റ് പാസാക്കിയ നിയമം. ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാവകാശം തേടിക്കൊണ്ട് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യൻ യൂണിയന് ഔദ്യോഗികമായി കത്തു നൽകി.ഇതിനോട് യൂറോപ്യൻ യൂണിയനിലെ മറ്റ് 27 അംഗരാജ്യങ്ങൾ എല്ലാവരും ഈ നിർദേശത്തെ പിന്തുണക്കുകയും ജൂൺ ൨൨ വരെ സാവകാശം നൽകുകയും ആയിരുന്നു .
വ്യക്തമായ ഭാവി പദ്ധതിയില്ലാതെ വെറുതെ സാവകാശം തേടുന്ന ബ്രിട്ടന്റെ നീക്കത്തോട് യൂറോപ്യൻ യൂണിയന്റെ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പുതുക്കിയ ഉടമ്പടി വ്യവസ്ഥകളും കഴിഞ്ഞയാഴ്ച എംപിമാർ തള്ളിയടോയാണ് സാവകാശം തേടാൻ അനുമതി ചോദിച്ചുള്ള പ്രമേയം സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. ജൂൺ 30 വരെ സാവകാശം തേടുന്നതിനു മുന്നോടിയായി അടുത്തയാഴ്ച ഒരിക്കൽക്കൂടി ചില ഭേദഗതികളോടെ ബ്രെക്സിറ്റ് ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുകയാണ് പ്രധാനമന്ത്രി. എന്നാൽ ബില്ലിൽ സ്ഥായിയായ മാറ്റങ്ങളില്ലാതെ ഇനിയും വോട്ടെടുപ്പ് സാധ്യമല്ലെന്ന് ഇന്നലെ സ്പീക്കർ നിലപാടെടുത്തതു സർക്കാരിനു പുതിയ തലവേദനയായിയിരുന്നു .