കണ്ണീരോടെ അവള്‍ പാടി; മണിയുടെ ശ്രീലക്ഷ്മി അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ സദസ് മുഴുവന്‍ കരഞ്ഞു

kalabhavan-mani

തിരുവനന്തപുരം: മിന്നാമിനുങ്ങേ..മിന്നും മിനുങ്ങേ…അച്ഛനു വേണ്ടി അച്ഛന്റെ പ്രിയ ഗാനം തന്നെ മകള്‍ ശ്രീലക്ഷ്മി പാടി. വേദിയില്‍ നിന്ന് ശ്രീലക്ഷ്മിയുടെ കണ്ണ് നിറഞ്ഞപ്പോള്‍ കലാഭവന്‍ മണിയെ ഓര്‍ത്ത് സദസ് മുഴുവന്‍ വിതുമ്പി.

കലാഭവന്‍ മണിയ്ക്ക് മരണാനന്തര ബഹുമതിയായി പ്രേംനസീര്‍ സുഹൃദ് വേദി പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാരം നല്‍കി. അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ശ്രീലക്ഷ്മി അച്ഛന് ഏറെ ഇഷ്ടമായിരുന്ന പാട്ട് പാടി സദസിനെ കണ്ണീരിലാഴ്ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിയുടെ സഹോദരന്‍ രാമകൃഷ്ണനൊപ്പമാണ് ശ്രീലക്ഷ്മി അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയത്. നടനും എം.പിയുമായ ഇന്നസെന്റാണ് അവാര്‍ഡ് നല്‍കിയത്. ഒരു കലാകാരന്‍ പാവങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ് കലാഭവന്‍ മണി എന്ന നടന്‍ എന്ന് ഇന്നസെന്റ് പറഞ്ഞു.

Top