ദിലീപ് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു!തെളിവുകൾ ഹെറാൾഡ് ന്യൂസ് ടിവിക്ക്. വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുന്നു..

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 2017 ൽ അറസ്റ്റിലായപ്പോൾ ദിലീപിന് ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച തെളിവുകള്‍ ശ്രമിച്ചെതിന് തെളിവ് ഹെറാൾഡ് ന്യൂസ് ടിവിക്ക് .ബാലചന്ദ്രകുമാർ.വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുകയാണ് .ബിഷപ്പുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്താന്‍ സൂരജ് ബാലചന്ദ്രകുമാറിനോട് നിര്‍ദ്ദേശിക്കുന്ന ചാറ്റ് വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വഴി അന്നത്തെ ജഡ്ജായിരുന്ന സുനില്‍ തോമസിനെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.

തെളിവായി സഹോദരി ഭർത്താവ് സുരാജുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവിട്ടു. നെയ്യാറ്റിൻകര ബിഷപ്പിനെ ആര് മുഖാന്തിരം ബന്ധപ്പെടാമെന്ന് ചോദിക്കുന്നത് വാട്സ് ആപ്പ് സന്ദേശത്തിൽ. ജഡ്ജി സുനിൽ തോമസ് ലത്തീൻ കത്തോലിക്കനാണെന്നും സുരാജ് പറയുന്നതായി ബാലചന്ദ്രകുമാർ. നടിയെ അക്രമിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ചാറ്റെന്ന് ബാലചന്ദ്രകുമാറിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം. ഇതിന് അറിയാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പോയി കാണാം എന്നും പിറ്റേന്ന് ബാലചന്ദ്രകുമാര്‍ മറുപടി നല്‍കി.

 

എന്നാല്‍ ബിഷപ്പിനെ കാണേണ്ട ആവശ്യമില്ല ഈ ബിഷപ്പുമായി ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടെത്തുക എന്ന നിര്‍ദ്ദേശമാണ് ബാലചന്ദ്രകുമാറിന് സൂരജ് നല്‍കിയത്. ജഡ്ജുമായി ഈ ബിഷപ്പിന് വളരെ അടുപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ അന്വേഷണ സംഘത്തിന് ഈ വാട്‌സ്ആപ്പ് ചാറ്റ് ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

Top