കോഴിക്കോട്: സൗമ്യ വധക്കേസ് എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ ഇത്രയും തെളിവുകളുണ്ടായിട്ടും കോടതിയുടെ നിലപാടില്‍ രാജ്യം പ്രതികരിക്കുന്നു. സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനുവരെ തെളിവുണ്ടെന്നാണ് ഡോക്ടര്‍ ഷെര്‍ളി വാസു പറയുന്നത്.
ഇത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണെന്നും ഷെര്‍ളി വാസു വ്യക്തമാക്കുന്നു. ട്രെയിനില്‍നിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല ശരീരത്തില്‍ കണ്ടെത്തിയത്.
സൗമ്യയുടെ നെറ്റിയില്‍ ആറു മുറിവുകള്‍ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. മാത്രമല്ല, കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്നു മുറിവുകള്‍ കണ്ടാലറിയാം. പേടിച്ച് പുറത്തേക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കും.