ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം; പിടിവലിക്കിടെ യുവതി പ്ലാറ്റ്‌ഫോമിലേക്ക് വീണു; 22 കാരി മരിച്ചു

ചെന്നൈ: ചെന്നൈയില്‍ ലോക്കല്‍ ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22കാരിയായ പ്രീതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്.

ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷനില്‍ ട്രെയിനിന്റെ ഡോറിനടുത്ത് നിന്ന് ഫോണില്‍ സംസാരിക്കുമ്പോഴാണ് രണ്ട് പേര്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ യുവതി പ്ലാറ്റ്‌ഫോമിലേക്ക് വീണു. യുവതി വീഴുന്നത് കണ്ടിട്ടും മോഷ്ടാക്കള്‍ ഫോണുമായി സ്ഥലം വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top