ഛത്തീസ്ഗഡ്: പഞ്ചാബിലെ ജില്ലാ കോടതി കെട്ടിടത്തിൽ സ്‌ഫോടനം. ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്‌ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക