ജയലളിതയെ ”കൊന്നത്” ദി ഇന്ത്യന്‍ എക്‌സ്പ്രസ്; ഒടുവില്‍ തമിഴ് ചാനലുകളെ പഴിചാരി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി തെറ്റായ വാര്‍ത്ത പുറത്ത് വിട്ടത് ദേശിയ മാധ്യമമയായ ദി ഇന്ത്യന്‍ എക്‌സ്പ്രസ്. എക്‌സ്പ്രസ് വെബ്‌സൈറ്റാണ് ജയലളിത മരിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എക്‌സ്പ്രസിലെ വാര്‍ത്ത പുറത്ത് വന്നതോടെ തമിഴ് ചാനലുകള്‍ ഉള്‍പ്പെടെ ഇത് വാര്‍ത്തയാക്കി. ദി ഇന്ത്യന്‍ എക്‌സ്പ്രസ് വെബ്ബിനെ ഉദ്ധരിച്ച് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കി. ഇതോടെ തമിഴ് നാട്കത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറി. പിന്നാലെ അപ്പോളോ ആശുപത്രി ജയലളിതയുടെ ആര്യോഗ്യസ്ഥിതിവിശദീകരിച്ച് പത്രകുറിപ്പ് ഇറക്കിയതോടെയാണ് വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞത്.

ജയലളിതയുടെ ആര്യോഗ്യസ്ഥിതിയില്‍ ഇതുവരെ മാധ്യമങ്ങള്‍ ആശ്രയിക്കുന്നത് അപ്പോളോ ആശുപത്രിയിലെ വാര്‍ത്താകുറിപ്പുകളും ടിറ്റ്വറുകളുമാണ്. ഇത്രയും സെന്‍സറ്റീവായ വിഷയത്തില്‍ ആശുപത്രിയുടെ വിശദീകരണം പോലുമില്ലാതെയാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പുറത്ത് വിട്ടത്. മലയാളത്തിലെ പലവാര്‍ത്താ മാധ്യമങ്ങളും ആധികാരികമായി ഉദ്ധരിച്ചത് എക്‌സ്പ്രസ് വാര്‍ത്തയായിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ചെന്നൈ വെബ് ബ്യൂറോയാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്താനിലപാടുകള്‍ക്ക് വിരുദ്ധമായി കൃത്യമായ വിവരമില്ലാതെ വാര്‍ത്തബ്രേക്ക് ചെയ്തത്. ഇന്ത്യന്‍മാധ്യമ മേഖലയില്‍ വിശ്വാസ്യതയില്‍ ഏറ്റവും മുന്‍പിലാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്. ഇക്കാരണത്താലാണ് രാജ്യം മുഴുവനുമുള്ള മാധ്യമങ്ങള്‍ എകസ്പ്രസിനുപിന്നാലെ ജയലളിതയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ജയലളിതയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള ഒരുവിവരവും കൃത്യമായി എക്‌സ്പ്രസിന് ലഭിച്ചിരുന്നില്ല. അത് കൊണ്ടാണ് വാര്‍ത്ത തെറ്റായതോടെ തമിഴ് ചാനലുകളുടെ പിടലിയ്ക്ക് വച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് തടിയൂരിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദ ഇന്ത്യന്‍എക്‌സ്പ്രസ് ജയലളിതയെ ‘കൊന്നതോടെ” തമിഴ്‌നാട് ആഭ്യന്തര കലാപത്തിലേക്കാണ് നീങ്ങിയത്. രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും മാതൃകയാക്കുന്ന ദി ഇന്ത്യന്‍ എകസ്പ്രസിന്റെ മാധ്യമ ചരിത്രത്തില്‍ നെഗറ്റിവ് സ്ഥാനമായിരിക്കും ഈ വാര്‍ത്ത നല്‍കുക. അഭ്യൂഹങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്ന ദി ഇന്ത്യന്‍ എക്‌സ്പ്രസും ഒടുവില്‍ ഞങ്ങളും ഇക്കൂട്ടത്തില്‍ പെട്ടവരണെന്ന് തെളിയിച്ചു.

Top