വയസ്സ് രണ്ടേ ആയുള്ളൂ; പക്ഷേ രാഗങ്ങള്‍ മനഃപാഠം

കളിക്കുകയും ഉറങ്ങുകയുമാണ് ഈ വയസ്സിലെ കുട്ടികളുടെ ഹോബി. അക്ഷരങ്ങള്‍ തന്നെ കൃത്യമായി ഉച്ഛരിക്കാന്‍ പറ്റാത്ത  ഇളം പ്രായത്തില്‍ ഗാനം കേട്ട് അതിന്റെ രാഗം ഏതെന്ന് കൃത്യമായി പറയുകയാണ് രണ്ട് വയസ്സുകാരന്‍. ശങ്കരാഭരണം, മോഹനം, തോടി, ഷണ്‍മുഖപ്രിയ തുടങ്ങി അമ്മ പാടുന്ന എല്ലാ പാട്ടുകളുടേയും രാഗം കുഞ്ഞ് തെറ്റാതെ പറയുന്നുണ്ട്. ഈ കുഞ്ഞ് പ്രായത്തില്‍ ഇത്രയേറെ രാഗങ്ങള്‍ എങ്ങനെ തെറ്റാതെ പറയുന്നുവെന്ന് ആശ്ചര്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ 2011ല്‍ യുട്യൂബില്‍ വന്ന വീഡിയോ ആണിത്.

ഫെയ്സ് ബുക്ക് അടക്കമുള്ള  സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴാണ് ഈ വീഡിയോ എത്തിയതെന്ന് മാത്രം. രണ്ട് വയസ്സും നാല് മാസവും ഉള്ളപ്പോഴാണ് ശിവ തേജ എന്ന ഈ കുഞ്ഞിന്റെ ഈ അത്ഭുത പ്രകടനം. മുപ്പത് വര്‍ഷം സംഗീതം അഭ്യസിച്ച തനിക്ക് പോലും ഇത്ര വേഗത്തില്‍ രാഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഈ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top