പെണ്‍സിംഹത്തിന് വെള്ളം നല്‍കുന്ന മനുഷ്യന്‍; വൈറലായി വീഡിയോ

ഒരു പെണ്‍സിംഹത്തിന് വെള്ളം നല്‍കുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐപിഎസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഈ ഗ്രഹത്തില്‍ മാന്ത്രികതയുണ്ടെങ്കില്‍, അത് വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു, എന്നാണ് വീഡിയോ പങ്കുവെച്ച് സുശാന്ത നന്ദ കുറിച്ചത്. വരണ്ട ഒരു പ്രദേശത്ത് ഒരു മനുഷ്യന്റെ നിഴലില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ചെറിയൊരു കുറ്റിക്കാട്ടിന്റെ മറവില്‍ നിന്ന് ഒരു പെണ്‍സിംഹം ഓടിവരുന്നത് കാണാം. തൊട്ടടുത്ത നിമിഷം വീഡിയോയിലുള്ള ആള്‍ ഒരു കുപ്പി വെള്ളം സിംഹത്തിന് നേരെ നീട്ടുന്നു.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പെണ്‍സിംഹം ആ കുപ്പിയില്‍ നിന്നുള്ള വെള്ളം കുടിക്കുന്നു. കുപ്പിയില്‍ നിന്ന് തന്റെ കൈയിലേക്ക് അദ്ദേഹം വെള്ളം ഒഴിക്കുമ്പോള്‍ സിംഹം അദ്ദേഹത്തിന്റെ കൈയില്‍ നിന്നുമാണ് വെള്ളം കുടിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top