എല്‍ഇഡി ലഹങ്ക അണിഞ്ഞ് വധു; വരന്റെ സമ്മാനം; വീഡിയോ വൈറല്‍

വിവാഹദിനത്തിലെ മെഹന്ദി ചടങ്ങുകളില്‍ അണിയാന്‍ വരന്‍ വധുവിന് സമ്മാനിച്ച എല്‍ഇഡി ലഹങ്കയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള വധൂവരന്മാരുടെ വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ആഘോഷ ചടങ്ങുകളുടെ ഈ വീഡിയോ വധുവായ റിഹാബ് ഡാനിയല്‍ ആണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. എല്‍ഇഡി ലഹങ്ക അണിഞ്ഞ് കൊണ്ടുള്ള വധുവിന്റെ വിവാഹ ചടങ്ങുകളിലേക്കുള്ള അരങ്ങേറ്റം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ലഹങ്കയുടെ അരക്ക് താഴോട്ടുള്ള ഭാഗത്താണ് എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ചിരിക്കുന്നത്. ലഹങ്കയില്‍ നിന്നുള്ള പ്രകാശം കൊണ്ട് തന്നെ ആഘോഷ ചടങ്ങുകള്‍ നടക്കുന്ന വേദി വര്‍ണ്ണാഭമായി തിളങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top