ഒടിയനായി മാറാന്‍ മിനിട്ടുകള്‍ മതി..!! അമ്പരപ്പിക്കുന്ന മേക്കോവറുമായി യുവതി വൈറലാകുന്നു

മോഹന്‍ലാലിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഒടിയന്‍ മാണിക്യന്‍. ഒരുപാട് കഠിന പ്രയത്‌നത്തിലൂടെയാണ് ലാലേട്ടന്‍ ഓടിയന്‍ മാണിക്യനായി മാറിയത്. താരം ശരീര ഭാരം കുറച്ചതും ഗെറ്റപ്പില്‍ വരുത്തിയ മാറ്റത്തിനുമെല്ലാം പ്രേക്ഷകരും സാക്ഷിയായിരുന്നു.

എന്നാല്‍ സെക്കന്റുകള്‍ കൊണ്ട് ഒടിയനായി രൂപം മാറുന്ന ഒരു സ്ത്രീയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. മുടി മടക്കി പിന്നിലേക്ക് കെട്ടി, തലയില്‍ ഷാള്‍ ചുറ്റി, ഒരു വശത്തേകക് ചെരിച്ച് പിടിക്കുന്നതോടെ ഒടിയനായി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളിലേതിന് സമാനമായ ലുക്ക് ആണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരഭി സുരു എന്ന ഐഡിയില്‍ നിന്നാണ് ടിക്ക് ടോക്കില്‍ ഈ വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വിഡിയോക്കൊടുവില്‍ മോഹന്‍ലാലിന്റെ ഒടിയന്റെ പോസ്റ്റര്‍ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ലേഡി ഒടിയനെന്ന വിശേഷണത്തോടെ ആളുകള്‍ വിഡിയോ ഏറ്റെടുക്കുകയുംചെയ്തു. നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്.

Top