ഇന്ത്യയില്‍ നിന്ന് കോടികളുണ്ടാക്കുന്ന ഫേസ്ബുക്കിന് ഇന്റര്‍നെറ്റിലെ പുതിയ കച്ചവടത്തിന്റെ പേരില്‍ 100 കോടിയോളം രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട.് ഇന്റര്‍നെറ്റ് സമത്വ വാദത്തെ മറികടന്ന് ജനങ്ങളുടെ അഭിപ്രായം മാറ്റുവാന്‍ ഫേസ്ബുക്ക് പരസ്യത്തിനം മറ്റുമായി ചിലവിട്ടത് ഏകദേശം 100 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.
പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കുവനാണ് ഇതില്‍ പ്രധാന ഭാഗവും മുടക്കിയത്. ദേശീയ തലത്തിലെ എല്ലാ പത്രങ്ങളിലും വന്‍ മുന്‍പേജ് പരസ്യങ്ങള്‍ ഒരാഴ്ചയോളമാണ് ഫേസ്ബുക്ക് പരസ്യം നല്‍കിയത്. എന്നാല്‍ ട്രായിയുടെ പുതിയ തീരുമാനം ഫെയ്‌സ്ബുക്കിനു തിരിച്ചടിയായി. സൗജന്യമായി എല്ലാവര്‍ക്കും നെറ്റ് ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായി തീരുമാനം.
ഫ്രീബേസിക്‌സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസമാകുമെന്നാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗ് പറയുന്നത്. എന്നാല്‍ ഫ്രീബേസിക്‌സ് അല്ലെതെ പൂര്‍ണ്ണമായും സൗജന്യമായി നെറ്റ് കൊടുക്കാന്‍ തടസമില്ലെന്ന് ട്രായി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.