സമരം പാണ സഹോദരങ്ങള്‍ പാടി നടക്കുമെന്ന് രാഹുല്‍ ഈശ്വര്‍; തിരക്കാണ്, നീയും വീട്ടുകാരും പാടി നടന്നോളൂ സഹോദരാ എന്ന് മറുപടിയും..

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിനെതിരെ സമരങ്ങള്‍ നടക്കുകയാണ്. സമരങ്ങളില്‍ പങ്കെടുക്കുകയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന രാഹുല്‍ ഈശ്വര്‍ സമരം വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും അതിന് ഒരു യുവാവ് നല്‍കിയ മറുപടിയും ഫേസ്ബുക്കില്‍ വൈറലാകുന്നു. ശബരിമലയിലേക്ക് ഒരു ‘മഹിഷി’യും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ലെന്നും ധര്‍മ്മയുദ്ധം ജയിച്ചേ തിരിച്ചുവരൂ എന്നുമാണ് രാഹുല്‍ ഈശ്വര്‍ എഴുതിയത്. ‘വരാന്‍പോകുന്ന ഒരുപാട് തലമുറകള്‍ ഈ ധര്‍മ്മയുദ്ധത്തെക്കുറിച്ച് പറയും, വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തും.’ എന്നും രാഹുല്‍ കുറിച്ചു.

rahul

ഇതിന് റജിമോന്‍ കുട്ടപ്പന്‍ എന്ന യുവാവ് തന്റെ ഫേസ്ബുക്ക് വാളിലിട്ട മറുപടിയാണ് ചര്‍ച്ചയാകുന്നത്. ഇക്വീഡിയം റിസര്‍ച്ച് എന്ന അന്താരാഷ്ട്ര ഗവേഷക സ്ഥാപനത്തില്‍ സീനിയര്‍ ഇന്‍വസ്റ്റിഗേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന റജിമോന്‍ കുട്ടപ്പന്‍ രാഹുലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തതിന് ശേഷമാണ് മറുപടി കൊടുത്തത്. റജിമോന്റെ മറുപടി പോസ്റ്റ് ചുവടെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.

ഞാൻ ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകൾ ഐക്യ രാഷ്ട്ര സഭ എന്നിവർക്ക് വേണ്ടി തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു.

ജാതി മതം നോക്കാതെ പ്രവർത്തിക്കുന്നു.

ഒപ്പം റോയിട്ടേഴ്‌സ് റിപ്പോർട്ടറും ആണ്. അതിനിടയിൽ എവിടെ സമയം.

എന്റെ മക്കൾ പ്രൈമറി സ്‌കൂളിലാണ്.സോളാർ സിസ്റ്റം / ഹ്യൂമൻ ബോഡി പഠിക്കുന്നു.

തിരക്കാണ് നമ്പൂതിരി സഹോദര. നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്.

ഇനി ഇതൊന്നുമില്ലെങ്കിലും തൊഴിൽ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.

അല്ലാതെ നിന്റെ വീരകഥകൾ പാടി നടക്കാൻ ഉള്ള സമയം ഒന്നും ഇല്ല.

ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങൾക്ക് രസിക്കാൻ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പൻ പോലും കൊട്ടയിട്ടില്ല തംബ്രാ..

rejimon kuttappan

Top