
തിരുവനന്തപുരം: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ കുറിപ്പിട്ടതിന് ഇടതുപക്ഷ നേതാവ് ചെറിയാന്‍ ഫിലിപ്പിന് വനിത കമ്മീഷന്‍ നോട്ടീസയച്ചു. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വനിതകളെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസ്‌റ്റിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. സംഭവം ശ്രദ്ധയില്‍പെട്ട ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന നേതൃത്വത്തോട് നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍ ഉടുപ്പഴിക്കല്‍സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്. പ്രസ്താവന വിവാദമായപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് വിശദീകരണം നല്‍കിയിരുന്നു.