വിപി രാമകൃഷ്ണപിള്ളയുടെ മകളുടെ വഴിയേ പോകാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും.കൊല്ലത്ത് ആര്‍എസ്പി പ്രതിസന്ധിയില്‍.

കൊല്ലം:ആര്‍എസ്പി വിടാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ.ഇന്ന് ആര്‍എസ്പി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍ കോവൂര്‍ കുഞ്ഞുമോന്‍ പങ്കെടുത്തില്ല.സിപിഎം നേതാക്കള്‍കെതിരായി കടുത്ത വിമര്‍ശനമുന്നയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോവൂരിന്റെ അസാനിധ്യം ശ്രദ്ദേയമായത്.അദ്ദേഹം ആര്‍എസ്പി ഉടന്‍ വിടുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.കുന്നത്തൂര്‍ എംഎല്‍എയാണ് കുഞ്ഞുമോന്‍.യുഡിഎഫില്‍ തുടരുന്നതില്‍ കടുത്ത അതൃപ്തിയാണ് അദ്ദേഹത്തിനുള്ളതെന്നാണ്‍’ സൂചന.ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുകുമെന്ന് ആദ്യം ആര്‍എസ്പി നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും എന്ത് കൊണ്ട് കുഞ്ഞുമോന്‍ പങ്കെടുക്കുന്നില്ല എന്ന് അറിയില്ലെന്നായിരുന്നു വിശദീകരണം നടത്തിയ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ മറുപടി.അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.പിന്നെ കാലത്ത് മെസ്സേജും അയച്ചു എന്നിട്ടൊന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചില്ലെന്ന് പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആര്‍എസ്പി വിടാനുള്ള തീരുമാനം കുഞ്ഞുമോന്‍ എടുത്തതായാണ് അദ്ദേഹത്തോടടുപ്പമുള്ളവര്‍ പറയുന്നത്.എന്നാല്‍ തുടക്കത്തില്‍ സിപിഎം അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ഇപ്പോള്‍ അതില്ല.കുന്നത്തൂര്‍ മണ്ഡലം തനിക്ക് മത്സരിക്കാനായി വിട്ടുനല്‍കണമെന്നാണ് കുഞ്ഞുമോന്റെ ആവശ്യമെന്നാണ് സൂചന.ഇതിന് വഴങ്ങാന്‍ ഇത് വരെ സിപിഎം തയ്യാറായിട്ടില്ലകുന്നത്തൂരില്‍ അല്ലാതെ തന്നെ വിജയിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.കുഞ്ഞുമോന് അര്‍ഹമായ പരിഗണന നല്‍കാമെന്നും സിപിഎം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഒരു വ്യക്തത വന്നാല്‍ അദ്ദേഹവും വിപി രാമകൃഷ്ണപിള്ളയുടെ മകള്‍ പി ജയന്തിയുടെ വഴിയേ അദ്ദേഹവും സിപിഎമ്മിലെത്തിയേക്കും.കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ ജയന്തി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനയുണ്ട്.കുഞ്ഞുമോന്‍ കൂടി ഇടഞ്ഞതോടെ ആര്‍എസ്പി നേതൃത്വം വെട്ടിലായിരിക്കുകയാണ്.യുവജന വിഭാഗ നേതാക്കള്‍ ഉള്‍പ്പെടെ ജില്ലയില്‍ ആര്‍എസ്പിയില്‍ നിന്ന് സിപിഎമ്മിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.

Top