രാജ്യത്ത് ശ്രീനാരായണ ഗുരു ദര്‍ശനത്തിന് പ്രസക്തിയേറിയെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം : സമകാലിക ഇന്ത്യയില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജാതിയും വിവേചനവും ഇന്നും ഇന്ത്യയിൽ പ്രധാനപ്പെട്ട ഘടകമായി നിലനിൽക്കുന്നു. വിവിധ സംസ്ക്കാരങ്ങളും ഭക്ഷണരീതിയും വസ്ത്രധാരണ രീതിയുമുള്ള ഇന്ത്യയിലെ ജനങ്ങൾ സഹിഷ്ണതയോടെയാണ്‌ കഴിഞ്ഞു കൂടിയിരുന്നത്‌. എന്നാൽ കഴിഞ്ഞ കുറച്ച്്്‌ നാളുകളായി രാജ്യത്തെ ഏകാധിപത്യത്തിലേക്ക്‌ നയിക്കാൻ ചിലർ ശ്രമിക്കുന്നു. എന്തുകഴിക്കണം, എന്തുതരം വസ്ത്രം ധരിക്കണം എന്നു പോലും ഒരു വിഭാഗം നിഷ്ക്കർഷിക്കുന്നു. ഈ രീതി മൗലികാവകാശ ലംഘനം കൂടിയാണ്‌. ഈ സമ്മേളനത്തിന്റെ ചർച്ചാ വിഷയം വിദ്യാഭ്യാസമാണെന്നും താൻ മനസിലാക്കുന്നു. ഇന്നു നാം പിന്തുടരുന്ന വിദ്യാഭ്യാസസമ്പ്രദായത്തിൽ കലോചിതമായ മാറ്റം ആവശ്യമാണ്‌. പഴഞ്ചൻ വിദ്യാഭ്യാസ രീതിയാണ്‌ ഇപ്പോഴും പലയിടത്തും പിന്തുടരുന്നത്‌. ആ രീതിയിൽ മാറ്റമുണ്ടാകണം. വിദ്യാർത്ഥികളിൽ സോഷ്യലിസവും മതേതരത്വവും സഹിഷ്ണുതയും വളർത്തിയെടുക്കുവാൻ ശ്രമിക്കണം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക്‌ അറിവ്‌ പകർന്ന്്്‌ നൽകുന്നതിനു പകരം കച്ചവടത്തിന്‌ വേണ്ടി മാത്രമായിരിക്കുന്നു. ഇന്ത്യയിൽ രണ്ട്്്‌ ഗുരുക്കൻമാരാണുളളത്‌. രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുവും. ടാഗോർ കവിതകൾക്കും ഗുരുവിന്റെ വചനങ്ങൾക്കും കാലമിത്ര കഴിഞ്ഞിട്ടും പ്രസക്തിയുണ്ട്‌. ഗുരുവിന്റെ വചനങ്ങൾക്ക് കേരളത്തിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു. അത്്്‌ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തും കാണാം.
ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം നമ്മുടെ നവോത്ഥാന നായകരിൽ ഒന്നാം സ്ഥാനത്താണ്‌. ആഴത്തിലുളള പഠനവും വിജ്ഞാനവും കൊണ്ട്്്‌ അദ്ദേഹം എല്ലാ വിഭാഗക്കാരുടെയും ആദരണീയനായി. ജാതി, മത ചിന്തകളാൽ കേരളം ഒരു ഭ്രാന്താലയമാകുമെന്ന സംശയമാണ്‌ സ്വാമി വിവേകാനന്ദൻ പ്രകടിപ്പിച്ചത്‌. ഇതിനു മാറ്റമുണ്ടാക്കാൻ ശ്രീനാരായണ ഗുരുവിനെപ്പോലുളളവരാണ്‌ പോരാടിയത്‌. ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും പുതിയ ഒരു മതേതരപാതയിലേക്ക്‌ നയിക്കാനും ഗുരുദേവൻ നൽകിയ നേതൃത്വം പ്രത്യേകം സ്മരിക്കേണ്ടതുണ്ട്‌.
ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട്‌ പോകണം. ചില ശക്തികൾ ഏകാധിപത്യ പ്രവണത കാണിക്കുന്നു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കെതിരെയാണ്‌ ഇന്ന്‌ പ്രവർത്തനം നടത്തുന്നത്‌. ചരിത്രം തിരുത്താൻ ചില ശക്തികൾ ശ്രമിക്കുന്നു. ശ്രീനാരായണ ഗുരു എന്തിനൊക്കെയെതിരെയാണോ പോരാടിയത്‌ അത്‌ തിരിച്ച്‌ കൊണ്ടുവരാൻ ശ്രമിക്കുന്നു. സോഷ്യലിസവും മതേതരത്വവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടണം.
ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾക്കും ദർശനങ്ങൾക്കും ഇപ്പോഴും പ്രസക്തിയുണ്ട്‌. ജാതി വിവേചനം ഇപ്പോൾ തിരിച്ചുവരുന്നു. ശാസ്ത്രീയമായ ധാരണകൾ വളർത്താൻ ശ്രമിക്കണം. വിദ്യാഭ്യാസത്തിലൂടെ മൂല്യങ്ങളും പഠിപ്പിക്കണമെന്നും സുധാകർ റെഡ്ഡി പറഞ്ഞു.സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top