ചുവന്ന നൈറ്റിയിട്ട ഇരുനൂറിലധികം മെത്രാന്മാർ ചടഞ്ഞ് കൂടി ഇരിപ്പുണ്ട്!! തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടർ !! തമ്മിൽ തല്ലിയും തല വെട്ടിക്കീറി യും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങൾ പൗരത്വ ബില്ലിമേൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്?

കൊച്ചി: പൗരത്വ നിയമത്തിനെതിരെ രാജ്യം മൊത്തം പ്രതിഷേധം കത്തിനിൽക്കുമ്പോൾ ക്രിസ്ത്യാനികളുടെ നിലപാട് എന്താണ് ?കേരളത്തിലെ-ഇന്ത്യയിലെ ബിഷപ്പുമാർ എന്തെങ്കിലും മൊഴിഞ്ഞോ ?ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ് വന്നപ്പോൾ സടകുടഞ്ഞെഴുന്നേറ്റ കത്തോലിക്കാ ബിഷപ്പുമാർ ഇപ്പോൾ മൗനത്തിലാണ് .തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടർ !!തമ്മിൽ തല്ലിയും തല വെട്ടിക്കീറി യും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങൾ ആണെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ റോയി മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

റോയി മാത്യുവിന്റെ പോസ്റ്റ് :
തൊപ്പി വെച്ച വായില്ലാക്കുന്നിലപ്പന്മാരെ …….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യം കുട്ടിച്ചോറായാലും വേണ്ടില്ല, തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടരുണ്ട് – കേരളത്തിലെ ക്രിസ്ത്യൻ മതമേധാവികൾ – ഷൈലോക്കി നേപ്പോലെ പണപ്പെട്ടിക്ക് മുമ്പിലിരുന്ന് പണമെണ്ണുന്ന തൊരപ്പന്മാർ. സ്വാതന്ത്ര്യ സമരം വന്നാലും അടിയന്തരാവസ്ഥ വന്നാലും വെള്ളപ്പൊക്കം വന്നാലും രാജ്യം കത്തിയാലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ല, പത്ത് ചക്രമുണ്ടാക്കാൻ പറ്റുന്ന കാര്യങ്ങളിലാണ് ഈ കൂശ്മാണ്ഡ ങ്ങൾക്ക് താല്പര്യം – പെണ്ണുപിടുത്തക്കേസുകളിൽ ഈ നൈറ്റിയിട്ടവന്മാരെ പിടിച്ചാൽ വടീം പിടിച്ച് ഇവമ്മാര് റോഡിലിറങ്ങും.

പൗരത്വ ബില്ലിന്റെ പേരിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. ജാതി- മത, നിറ, വസ്ത്ര ഭേദമില്ലാതെ ജനങ്ങൾ തെരുവിലിറങ്ങുന്നു. ഇങ്ങ് കേരളത്തിലും ഇതിന്റെ അലയൊലികൾ ഉയരുന്നു.200ലധികം ചുവന്ന നൈറ്റിയിട്ട മെത്രാന്മാര് ഇവിടെ ചടഞ്ഞ് കൂടി ഇരിപ്പുണ്ട്. തമ്മിൽ തല്ലിയും തല വെട്ടിക്കീറി യും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങൾ – രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ അട്ടിമറിക്കപ്പെടുന്ന ഇക്കാലത്ത് ഇവമ്മാരെല്ലാം മിണ്ടാട്ടം മുട്ടി സ്വത്ത് കെട്ടിപ്പിടിച്ചിരിക്കയാണ്.

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പവും പിന്നീട് സർ സിപി ക്കൊപ്പവും നിന്ന് വസ്തുക്കളും കെട്ടിടങ്ങളും അടിച്ചെടുക്കാനായിരുന്നു മെത്രാന്മാരുടെ താല്പര്യം – സർ സി പി യുടെ ഷഷ്ടിപൂർത്തി ക്ക് മംഗള പത്രം സമർപ്പിക്കാൻ മെത്രാന്മാർ പരസ്പരം മത്സരിച്ച കഥകൾ ചരിത്രത്തിലുണ്ട്. അന്ന് സിപിക്കെതിരെ പരസ്വമായി രംഗത്ത് വരാൻ ധൈര്യം കാണിച്ച ഒരേ ഒരു ബിഷപ്പുമാത്രമേ തിരുവിതാംകൂറിലു ണ്ടായിരുന്നൊള്ളു- മാർത്തോമ്മ സഭയിലെ ഏബ്രഹാം മാർത്തോമ്മ മെത്രാപ്പോലീത്ത അന്ന് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദേശിയ സമരത്തോടൊപ്പം നിന്നത് കേരള ചരിത്രത്തിലെ ആ പൂർവമായ സംഭവമാണ്. അതുപോലെ 1976 ലും സംഭവിച്ചു – അടിയന്തരാവസ്ഥക്കെതിരെ അന്നും ഒരു ബിഷപ്പ് രംഗത്ത് വന്നു – അതും അന്നത്തെ മാർത്തോമ്മ മെത്രാപോലിത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപോലീത്ത അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാ വശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് കത്തെഴുതി.

അതൊക്കെ അന്ത: ക്കാലം!
പൗരത്വ ബില്ലിമേൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്? കാക്കത്തൊള്ളായിരം സഭകൾ ഇവിടെ ഉണ്ട്? ഇതിനൊക്കെ കോടാനുകോടി രൂപയുടെ സ്വത്തും മറ്റ് ആടയാ ഭരണങ്ങളുമുണ്ട്. പത്തിരുനുറ് മെത്രാന്മാരും പതിനായിരക്കണക്കിന് പാതിരി മാരുമുണ്ട്.പെണ്ണുപിടിയന്മാരെ രക്ഷിക്കാനല്ല നിങ്ങൾ തെരുവിൽ ഇറങ്ങേണ്ടത് – രാജ്യത്തെ രക്ഷിക്കാനും തെരുവിൽ ഇറങ്ങാനും നിങ്ങൾക്ക് ബാധ്യത ഉണ്ട്. രാജ്യമില്ലെങ്കിൽ നിങ്ങടെ ഈ സഭകൾക്കെന്ത് പ്രസക്തി.? രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടാൽ പിന്നെ തിരുമേനിയും അരമനയും എഴുന്നെള്ളത്തും കല്പനയുമൊക്കെ കിനാവിൽ മാത്രം ഒതുങ്ങും…
Roy Mathew

Top