ജയരാജന്‍ മനുഷ്യാവകാശ ലംഘനത്തിന്റെ ഇര;സര്‍ക്കാരിനെതിരെ പിണറായിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: പി.ജയരാജന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പൊലീസിനെ പഴിച്ച് സിപിഐ(എം) രംഗത്തെത്തി. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്‌ലഴര്‍ സംഭഴത്തില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രംഗത്തെത്തി. ജയരാജന്റെ ആരോഗ്യനില കണക്കിലെടുക്കാതെ ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച് അപകടത്തില്‍ പെടുത്തിയ സര്‍ക്കാരിന്റെ നടപടി സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ് ആസൂത്രണമനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ധരാത്രി ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെ, ഉറങ്ങാന്‍ പോലും അനുവദിക്കാതെ ജയരാജനെ എന്തിന് കൊണ്ട് പോയെന്നും പിണറായി ചോദിച്ചു.

മെഡിക്കല്‍ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധചികിത്സക്ക് ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്ന പി ജയരാജന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത് കടുത്ത ഉല്‍കണ്ഠയുളവാക്കുന്നതാണ്. പി. ജയരാജനെ അത്യാസന്ന നിലയിലോ അപകടാവസ്ഥയിലോ അല്ല. വിദഗ്ധ ചികിത്സ ആവശ്യമുള്ളതുകൊണ്ടാണ് കോഴിക്കോട് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. സാവകാശം, മെഡിക്കല്‍ പരിചരണം ഉറപ്പാക്കിയാണ് അത് ചെയ്യേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ധരാത്രി, ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെ, ഉറങ്ങാന്‍ പോലും അനുവദിക്കാതെ എന്തിനു ജയരാജനെ കൊണ്ട് പോയി? 1999 മുതല്‍ പി ജയരാജന്‍ ചികിത്സയിലാണ് . ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള സിബിഐയുടെ വ്യഗ്രതയും, അസമയത്ത്, ആരോഗ്യനില കണക്കിലെടുക്കാതെ ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച് അപകടത്തില്‍ പെടുത്തിയ സര്‍ക്കാരിന്റെ നടപടിയും സംശയങ്ങള്‍ ഉയര്‍ത്തുന്നു. ‘

‘ആര്‍എസ്എസ് ആസൂത്രണമനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഇതില്‍ ജനാധിപത്യ വിശ്വാസികളുടെയാകെ പ്രതികരണം ഉയരണം.’  പിണറായി പറഞ്ഞു.

അതേസമയം മതിയായ സുരക്ഷയില്ലാതെ പി ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് സിപിഐ(എം) നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊലീസിന്റെ കയ്യില്‍ ജയരാജന്റെ ജീവന് സുരക്ഷിതത്വമില്ലെന്നും നേതാക്കള്‍ ആരോപിച്ചു. റോഡുമാര്‍ഗം കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയില്‍ അല്ലേേ അദ്ദഹത്തിന്റെ ആരോഗ്യ സ്ഥിതി എന്ന് നേതാക്കള്‍ പറയുന്നു. രാവിലെ എട്ട് മണിയോടെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങുമെന്നായിരുന്നു പൊലീസ് നല്‍കിയ വിവരം. എന്നാല്‍ മതിയാ സുരക്ഷ സൗകര്യങ്ങളില്ലാതെ ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് സിപിഐ(എം) പ്രവര്‍ത്തകരും നേതാക്കളും.

Top