കണ്ണൂർ ലോബി കൈവിടില്ല!! കോടിയേരിക്ക് പകരക്കാരൻ വേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം

ന്യുഡൽഹി:സിപിഎമ്മിലെ കണ്ണൂർ ആധിപത്യം കൈവിടാൻ ഒരുക്കമല്ലാതെ സിപിഎം .ചികിത്സാർത്ഥം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ പകരം ചുമതല ആർക്കും നൽകേണ്ടെന്ന് സി പി ഐ എം തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് കോടിയേരി ഒരു മാസത്തെ അവധിക്കായി അപേക്ഷ നൽകിയത്. ഇന്നലെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് എം വി ഗോവിന്ദൻ മാഷിന് താത്കാലികമായി സെക്രട്ടറിയുടെ ചുമതല നൽകുമെന്ന് വാർത്ത പരന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി കൊണ്ടാണ് സംസ്ഥാന സെക്രെട്ടറിയറ്റ് ഇന്ന് തീരുമാനമെടുത്തത്. അതിനിടെ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണൻ വിദേശത്തേക്ക് പോകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ മന്ത്രിസഭാ പുനഃസംഘടനയും പാർട്ടി സെക്രട്ടറി താൽക്കാലിക ചുമതലയും മാറ്റം വരും എന്ന് റിപ്പോർട്ടുണ്ടായിരുന്നു

Top