എഫ്ബിയിലും നിങ്ങള്‍ പറ്റിക്കപ്പെടും; ഒരു കോപ്പി പേസ്റ്റിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം

gettyimages

നിങ്ങള്‍ എഫ്ബി നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പറ്റിക്കപ്പെടാം. നിങ്ങളുടെ പോസ്റ്റുകള്‍ നാളെ പരസ്യമാകും. ഫേസ്ബുക്ക് തന്ത്രശാലികളുടെ കൈയ്യില്‍ നിങ്ങളും അകപ്പെടും. മുന്‍പ് ഡിലീറ്റ് ചെയ്ത ഫോട്ടോകള്‍ പോലും ഇത്തരത്തില്‍ പരസ്യമാകും. ഒരു കോപ്പി പേസ്റ്റിലൂടെ ഈ പ്രശ്‌നവും നിങ്ങള്‍ക്ക് പരിഹരിക്കാം.

ഇങ്ങനെ ആരംഭിക്കുന്ന സന്ദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെയോ, ചിലപ്പോള്‍ നിങ്ങളുടെ തന്നെ ടൈംലൈനിലൊ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം. എങ്കില്‍ ലളിതമായി പറയാം, ചില എഫ്ബി തന്ത്രശാലികള്‍ വളരെ എളുപ്പത്തില്‍ നിങ്ങളെയും പറ്റിച്ചിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ മുതല്‍ പരസ്യമാകും എന്നു പറയപ്പെടുന്ന എഫ്.ബി പോസ്റ്റുകളുടെയും ചിത്രങ്ങളുടെയും സ്വകാര്യത ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഹനിക്കപ്പെട്ടതായി അറിവില്ല. നാളെ… നാളെ എന്ന പേടിയില്‍ പ്രസ്തുത പോസറ്റ് അധികമാളുകളാല്‍ ഷെയര്‍ ചെയ്യപ്പെട്ടു കൊണ്ടെയിരിക്കുന്നു. പോസ്റ്റിന്റെ സത്യസന്ധത മനസ്സിലാക്കാന്‍ ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

ഫേസ്ബുക്ക് ജനകീയമായതോടു കൂടി അതിനു പിന്നിലെ ബിസിനസ്സ് തല്പരരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സ്‌പോണ്‍സേര്‍ഡ് എന്ന തലക്കെട്ടില്‍ എഫ്.ബി പേജിന്റെ വലതു വശത്തായി പ്രത്യക്ഷപ്പെടുന്ന വാണിജ്യ പരസ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് തന്നെ ഇതിനു തെളിവാണ്. അധികമാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പേജുകളും പോസ്റ്റുകളും എഫ്.ബി ബിസിനസ്സ് സാമ്രാജ്യത്തിലെ ഇടത്തരം കണ്ണികളാണ്.

ഫേസ്ബുക്ക് ഉപയോഗക്താക്കളെ ആകര്‍ഷിക്കും വിധം തങ്ങളുടെ പോസ്റ്റുകളില്‍ സ്‌ട്രൈക്കിംഗ് പോയിന്റ്‌സ് നല്‍കാന്‍ അവര്‍ ശ്രമിക്കുന്നു. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന പതിവ് തന്ത്രത്തില്‍ നിന്നും വ്യത്യസ്തമായി അവയെ കൂടുതല്‍ ആളുകളില്‍ എത്തിക്കുവാനുള്ള പുതിയ തന്ത്രമാണ് ഈ കോപ്പി പേസ്റ്റ് പോസ്റ്റും.

കോപ്പി പേസ്റ്റ് ചെയ്യപ്പെടുന്നവയില്‍ നിന്നും ലഭ്യമായ ആദായം കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം പ്രസ്തുത പോസറ്റ് ആദ്യം അപ്ലോഡ് ചെയ്ത വ്യക്തിക്കോ, എഫ്.ബി പേജിനോ അവകാശപ്പെട്ടതാണ്.

ഒരു എഫ്.ബി അക്കൗണ്ട് ആരംഭിക്കുമ്പോള്‍, നമ്മള്‍ നല്‍കുന്ന മെയിലിലോ, ഫോണ്‍ നമ്പറിലോ ഔദ്യോഗികമായ അറിയിപ്പ് നല്‍കി, യൂസറിന്റെ അനുവാദം തേടിയല്ലാതെ ഠലൃാ െമിറ ഇീിറശശേീി െല്‍ സമ്മതിച്ചു നല്‍കിയിട്ടുള്ള സ്വകാര്യതയില്‍ മാറ്റം വരുത്തുവാന്‍ ഫേസ് ബുക്ക് ലൈസന്‍സ് മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. നീണ്ട പേജിനൊടുവില്‍ ക മഴൃലല എന്നു ക്ലിക്ക് ചെയ്തു നല്‍കിയ സമ്മതപത്രത്തില്‍ തന്നെ യൂസറിന്റെ സകല വിവരങ്ങളുടെയും ഉടമസ്ഥാവകാശം ഫേസ്ബുക്കിനു നിലവില്‍ ലഭിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. കൂടാതെ ഓരോ ആപ്പും ഓപ്പണ്‍ ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കുന്ന അനുവാദം വേറെയുമുണ്ട്.

ഇന്റര്‍നെറ്റ് ബിസിനസ്സ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ .പക്ഷെ അത് മറ്റുള്ളവരുടെ അജ്ഞതയെ ചൂഷണം ചെയ്തും, ഉപബോധമനസ്സില്‍ ഭീതി വിതച്ചിട്ടും ആകുന്നത് അഭലക്ഷണനീയമല്ല എന്നു മാത്രം. ഇനി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കും മുമ്പേ, കബളിക്കപ്പെടുകയാണോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

Top