ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഇന്ത്യയിലേയ്ക്ക് തിരികെ വരുന്നു. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചിട്ടാണ് മല്യ രാജ്യംവിട്ടത്. തന്റെ കടം നിയമപരമായി നേരിടാന്‍ തയ്യാറാണെന്ന് സൂചനയുമായി മല്യ അധികാരികളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മല്യയെ ഇതിന് പ്രേരിപ്പിച്ചത്. നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശ സമ്പാദ്യം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് കണ്ടുകെട്ടാം. ഇതിനിടെ മല്യയെ തിരിച്ചെത്തിക്കാനുള്ള അവസാന ഘട്ട ചര്‍ച്ച നടക്കുകയാണ് ഒരു ഭാഗത്ത്.
ഇന്ത്യയിലെ പല ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് വായ്പ തിരിച്ചടയ്ക്കാനുള്ളത്. ബാങ്കുകള്‍ നിയമ നടപടിയ്ക്കൊരുങ്ങവേയാണ് വിജയ് മല്യ ലണ്ടനിലേക്ക് ഒളിച്ചു പോയത്. കോടതി നിര്‍ദ്ദേശ പ്രകാരം കടം വീട്ടുമെന്ന് നേരത്തെ മല്യ നിലപാടറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ വോട്ടിന് വേണ്ടി തന്നെ കുരിശിലേറ്റണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മല്യ കുറ്റപ്പെടുത്തിയിരുന്നു. തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്രകുത്തുകയാണെന്നായിരുന്നു മല്യയുടെ ഭാഷ്യം.