തിരുവനന്തപുരം :ഒടുവിൽ കുടുങ്ങി..ഫഹദ് ഫാസിൽ കുടുക്കിൽ തന്നെ !..ആൾമാറാട്ടം, വ്യാജരേഖ നിർമാണം, നികുതിവെട്ടിപ്പ്, ചതി – വഞ്ചന എന്നിവയടക്കം പത്തോളം കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു . പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി നികുതിവെട്ടിപ്പ് നടത്തുന്നതിനായി പ്രശസ്തരും – കോടീശ്വരരുമായ ഹഫദ് ഫാസിൽ, അമലപോൾ എന്നിവർ നിയമ നീതിന്യായ വ്യവസ്ഥകളെ കബളിപ്പിച്ചും, ആൾമാറാട്ടം നടത്തിയും, വ്യാപകമായി വ്യാജരേഖകൾ ഉണ്ടാക്കിയും, രാജ്യദ്രോഹപരമായതായ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവെന്ന പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസിന്റെ പരാതി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്ബഹ്റയ്ക്ക് ഒക്ടോബർ 31-ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, DGP പരാതിയിൽ കഴമ്പുണ്ടന്ന് കണ്ടെത്തി ഫഹദിനെതിരെയും, അമല പോളിനെതിരെയുമുള്ള പരാതികളിൽ പ്രത്യേകം – പ്രത്യേകം ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയും, അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് IG ശ്രീജിത്തിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ തന്നെ ഫഹദും – അമലയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള ആൾമാറാട്ടം, വ്യാജരേഖ നിർമാണം, അതുപയോഗിക്കൽ, നികുതിവെട്ടിപ്പ്, ചതി – വഞ്ചന എന്നിവയടക്കം പത്തോളം കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി, FIR രജിസ്റ്റർ ചെയ്ത് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകി. അതിന് ശേഷം മൂന്ന് പ്രാവശ്യം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചിട്ടും ബോധപൂർവം ഹാജരാകാതെ, ഒഴിഞ്ഞ് മാറുകയാണുണ്ടായത്. എന്നാൽ ഇതിനിടിയിൽ ഹഹദ് ഫാസിൽ ആലപ്പുഴ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയും, കോടതി സങ്കീർണമായ ഉപാധികളോടെ തൽക്കാലിക ജാമ്യം അനുവദിച്ചു. പ്രധാന 4 ഉപാധികൾ ഇവയായിരുന്നു.
1) ചോദ്യം ചെയ്യലിന് നിർബന്ധമായും തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണ.
2) പാസ്പോർട്ട് തിരുവനന്തപുരം CJM കോടതിയിൽ സമർപ്പിക്കണം.
3) തെളിവുകൾ നശിപ്പിക്കരുത്.
4) കോടതിയുടെ അനുവാദമില്ലാതെ അന്യസംസ്ഥാന -വിദേശയാത്രകൾ പാടില്ല.
എന്നാൽ സാഹചര്യങ്ങൾ ഇത്രയും ഗൗരവമായിട്ടും അമലപോൾ ജാമ്യത്തിനായി പോലും ശ്രമിച്ചിട്ടില്ല. സമാന കേസിൽ MP – യും, നടനുമായ സുരേഷ്ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകി.എന്നാൽ കോടതിയിൽ നിന്നും വൻ ഉപാധികളോടെ മൂന്നാഴ്ചത്തേയ്ക്ക് അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി മാത്രമുള്ള ഉത്തരവ് മാത്രം നൽകി.
രാജ്യദ്രോഹപരമായ ര കുറ്റങ്ങൾ വരെ ചെയ്തതായി തെളിഞ്ഞിരിക്കുന്ന ഫഹദ്ഫാസിലിന്റേയും,അമലപോളിൻറ്റെയും അറസ്റ്റ് ചെയ്യാൻ നിയമപരമായി യാതൊരു തടസ്സവുമില്ലെന്നിരിക്കെ, ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കാനായി ബോധപൂർവമായ ശ്രമം നടത്തുകയാണെന്നും, സാധാരണ പൊതുജനങ്ങൾ ഒരു സിംകാർഡ് എടക്കാനൊ, പരീക്ഷയെഴുതാനൊ, ജോലിക്ക് വേണ്ടിയോ ഏതെങ്കിലുമൊരു വ്യാജരേഖ ഹാജരാക്കിയാലോ, ഹാജരാക്കിയെന്ന് പോലീസിന് സംശയം തോന്നിയാലോ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് ,പത്രങ്ങളിൽ വലിയ വാർത്തയും കൊടുക്കുന്ന പോലീസ് ഇവരെ സഹായിക്കുന്നത് പോലീസിന്റെ കാര്യക്ഷമതയെയും – സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതാണെന്നും പരാതിക്കാരൻ പായ്ച്ചിറ നവാസ് രണ്ടാമതും DGP ബഹ്റയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണ്ടിയിരുന്നു.
പരാതി DGP ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ച് IG ശ്രീജിത്തിനെ നേരിട്ട് വിളിച്ചുവരുത്തി കൈമാറുകയും, അറസ്റ്റ് നിയമപ്രകാരം നടത്താനും നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫഹദ് ഫാസിലിനെ രാവിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നീണ്ട രണ്ട് മണിക്കൂർ വിശദമായി ചോദ്യം ചെയ്യലിന് ശേഷം കർശന ഉപാധികളോടെ ഇന്ന് പോകാൻ അനുവദിച്ചു.നിയമനടപടികൾ ശരിയായ രീതിയിലല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ പായ്ച്ചിറ നവാസ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു.