ജനതാദൾ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയായി, പായ്ചിറ നവാസിനെ തെരെഞ്ഞെടുത്തു.

തിരുവനന്തപുരം: ഭാരതീയ നാഷണൽ ജനതാദളിൻ്റെ യുവജന വിഭാഗമായ “യുവജനത” യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പായ്ചിറ നവാസിനെ തെരഞ്ഞെടുത്തു. പൊതുപ്രവർത്തന- മനുഷ്യാവകാശ രംഗത്തും, അഴിമതിവിരുദ്ധ പ്രവർത്തന രംഗത്തും, ചാരിറ്റി മേഖലയിലും ഏറെ ശ്രദ്ധേയനാണ് തിരുവനന്തപുരം സ്വദേശിയായ പായ്ചിറ നവാസ്. സ്കൂൾ കാലഘട്ടത്തിൽ സജീവ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. 1999-ൽ അന്ന് KPCC പ്രസിഡൻറായിരുന്ന K മുരളീധരൻ തുമ്പ സെൻറ് സേവിയേഴ്സ് കോളേജിൽ ഡിഗ്രിക്ക് നവാസിന് അഡ്മിഷൻ വാങ്ങി കൊടുത്തു. അങ്ങനെ അന്ന് മുതൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ കെ.എസ്.യു ക്കാരനായി. ഗ്രൂപ്പ് പോരിൻ്റെ പേരിൽ അഡ്മിഷൻ തടസ്സപ്പെടുത്താൻ പലരും ശ്രമിച്ചെങ്കിലും നടന്നില്ല.

കലാലയ രാഷ്ട്രീയത്തിൽ അന്ന് നവാസിൻ്റെ എതിർ ചേരിയിൽ SFI-ക്ക് നേതൃത്വം കൊടുത്തത് മുൻ മേയറും, നിലവിലെ വട്ടിയൂർക്കാവ് MLA – യുമായ VK ശാന്തായിരുന്നു. ക്യാമ്പസ് രാഷ്ട്രീയ സമയം തലസ്ഥാന ജില്ലയുടെ KSU – യൂത്ത് കോൺഗ്രസ്സ് സമരങ്ങളിലെ മുൻനിര പ്രവർത്തകൻ, മുദ്രാവാക്യം വിളിയുടെയും, പ്രസംഗത്തിൻ്റെയും ചുമതലക്കാരൻ. ക്യാമ്പസിൽ നവാസിൻ്റെ വാക്കുകൾ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന പ്രസംഗം കേൾക്കാൻ എതിർ ചേരിയിൽപ്പെട്ടവരും, അദ്ധ്യാപകരും പോലും നിശബ്ദരായിരിക്കുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജീവ കോൺഗ്രസ്സ് പ്രവർത്തകനായി പ്രവർത്തിക്കുമ്പോൾ തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, കെ.എം മാണി, കെ. ബാബു, എം.കെ മുനീർ, തുടങ്ങിയ 18 മന്ത്രിമാർക്കെതിരെ വിവിധ കോടതികളിൽ നൂറിലധികം അഴിമതിക്കേസുകളിൽ പൊതുതാൽപര്യ ഹർജികൾ നൽകി. തുടർന്ന് പാർട്ടിയുമായി ബന്ധം മതിയാക്കി. ഈ സമയം കോൺഗ്രസ്സ് നേതാക്കൽ പറഞ്ഞത് നവാസ് അന്ന് പ്രതിപക്ഷമായ ഇടതു പക്ഷത്തെ കൂട്ട് പിടിച്ച് UDF നെ തകർക്കുന്നുവെന്നാണ്. എന്നാൽ ആദ്യ പിണറായി സർക്കാരിൻ്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് കോടതികളിൽ 4 പരാതികൾ, മന്ത്രി ഇ.പി ജയരാജൻ്റ ബന്ധു നിയമന പരാതി, മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം, മമ്മൂട്ടിയുടെ കായൽ കയ്യേറ്റം, മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ് എന്നിവയിലും പരാതികൾ കൊടുത്തു.

അങ്ങനെ നവാസ് ഇടതുപക്ഷത്തല്ലന്ന് കോൺഗ്രസുകാർക്ക് ബോധ്യമായി. മന്ത്രിമാർക്കും, മുൻ മന്ത്രിമാർക്കും, ഐ.എ. എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരമായി പരാതികൾ നൽകുവാൻ ഇത്രെയും തെളിവുകളും, രേഖകളും, സെക്രട്ടറിയേറ്റിലെ അതീവ രഹസ്യരേഖകൾ പോലും പായ്ചിറ നവാസിന് എവിടെ നിന്ന് കിട്ടുന്നുവെന്ന് കേരളാ ഹൈക്കോടതി പലവട്ടം ചോദിച്ചിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്ത് VD സതീശൻ നിയമസഭയിൽ പായ്ചിറ നവാസിന് രഹസ്യരേഖകൾ കിട്ടുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അഭിഭാഷകൻ അല്ലാത്ത നവാസ് കേസുകൾ കൊടുക്കുന്നതും, വാദിക്കുന്നതും സ്വന്തമായി തന്നെയാണ്. കഴിഞ്ഞ LDF മന്ത്രിസഭയിലെ EP ജയരാജനും, തോമസ് ചാണ്ടിയും രാജിവെച്ചതിന് കാരണവും നവാസിൻ്റെ പരാതികൾ ആയിരുന്നു.

കേരളത്തിലെ വിവിധ കോടതികൾ, ലോകായുക്ത, ട്രിബ്യൂണൽ, മറ്റ് അധികാര സ്ഥാനങ്ങൾ എന്നിവിടങ്ങളിലായി ഏഴ് വർഷത്തിനിടയിൽ എണ്ണൂറിലധികം പൊതുതാൽപ്പര്യ ഹർജികൾ നൽകിയിട്ടുണ്ട് ഈ 38 വയസ്സുകാരൻ. കേരളത്തിൽ ആരും ഇടപെടാൻ മടിക്കുന്ന – ഭയപ്പെടുന്ന പല വിവാദ വിഷയങ്ങളിലും നിയമപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളയാളാണ് ഇദ്ധേഹം. ഇത്രയുമധികം ഒറ്റയാൾ പോരാട്ടം നടത്തുന്ന നവാസിനെ കുരുക്കാൻ പലവിധ അന്വേഷണങ്ങളാണ് നടന്നത്. എന്നാൽ തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, താൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണമെന്ന് കാട്ടി പലവട്ടം നവാസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. പല ഉന്നത രാഷ്ട്രീയ നേതാക്കളുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും മനസ്സ് സൂക്ഷിപ്പുകാരനാണ് നവാസ് എന്നാണ് പലപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും ചില മാധ്യമങ്ങൾക്ക് സെൻസേഷനൽ വാർത്തകൾ രഹസ്യമായി എത്തിക്കുന്നതും ഈ നവാസാണെന്ന് മാധ്യമ പ്രവർത്തകർക്കിടയിൽ തന്നെ സംസാരമുണ്ട്.

Top