സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ്; മനുഷ്യാവകാശ കമ്മീന് മുന്നില്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ പേര്‍ എത്തുന്നു. സഹോദരന്‍ ശ്രീജുവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചുകൊന്ന പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം തുടരുന്നത്.

ശ്രീജിത്തിന്റെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങളില്‍ കമ്മീഷന്‍ ഇടപെടുന്നതിനും സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് അംഗീകരിച്ച് കിട്ടുന്നതിനുമാണ് പായ്ച്ചിറ നവാസിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹ്യ പ്രവര്‍ത്തകരായ ആയുഷ് ശശിധരന്‍ ഹഫ്‌സാന കാസിം തുടങ്ങിയവര്‍ പായ്ച്ചിറ നവാസിനൊപ്പം സമരമുഖത്തുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ വരുന്ന സമരങ്ങള്‍ വര്‍ഷങ്ങള്‍ നീളുന്നത് നിര്‍ത്തലാക്കുകയാണ് ഇവരുടെ ലക്ഷ്യം. അഞ്ച് ദിവസത്തിനുള്ളില്‍ സമരങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സമര സമിതി ആവശ്യപ്പെടുന്നത്.

Top