വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് വഴി വനിത നേതാക്കൾക്കെതിരെ ആക്ഷേപം, യുവമോർച്ച വനിത നേതാവിനെതിരെ പരാതി. ?…

കണ്ണൂര്‍: ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും വനിതാ നേതാക്കളെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കാന്‍ ശ്രമം. ഇതിനായി മുസ്ലീം പേരുകളില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടു തുറന്ന് പ്രചരണം നടത്തിയതാകട്ടെ യുവമോര്‍ച്ചാ വനിതാ പ്രവര്‍ത്തകയും. വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. വര്‍ഗീയത പടര്‍ത്തുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനും നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചതിനും മാധ്യമപ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കി. മാധ്യമ പ്രവര്‍ത്തകനായ വികെ ബൈജുവാണ് പരാതിയുമായി രംഗത്തെത്തിയത്. ട്രൂലൈന്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുസ്ലീം പേരുകളില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ ഇവര്‍ അപമാനിച്ചത്. ഇതുവഴി കടുത്ത വര്‍ഗ്ഗീയ വിഷം ചീറ്റുകയായിരുന്നു ഇവരെന്നും, ഇതിനു മുന്‍പും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പൊതുസമൂഹത്തില്‍ വെളിപ്പെട്ടിട്ടുണ്ടെന്നും ബൈജു പറഞ്ഞു.
യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും പ്രവര്‍ത്തകയായ ഈ യുവതി ‘കണ്ണൂരിലെ ഝാന്‍സി റാണിയെന്നാണ്’ സ്വയം വിശേഷിപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് സമുന്നത വനിതാ നേതാക്കളെ അപമാനിക്കുക വഴി ഇവരുടെ ഇരട്ടത്താപ്പ് പുറത്തായെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു. മുന്‍പും ഇത്തരത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, താക്കീതു നടപടി നേരിട്ടിട്ടുമുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍പ് പി ജയരാജനെതിരെ കടുത്ത ഭാഷയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഇവര്‍ മുന്‍പും വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ടു എന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റായ ചരിത്രവും ഇവര്‍ക്കുണ്ട്. ഇത് ബിജെപിയിലെ തന്നെ ചില നേതാക്കള്‍ കണ്ടു പിടിക്കുകയും താക്കീത് ചെയ്യുകയും ചെയ്തതാണ്. സോഷ്യല്‍ മീഡിയയിലെ ഇവരുടെ പോസ്റ്റുകള്‍ നേതൃത്വത്തിന് പോലും അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ പരാതി ഗൗരവത്തില്‍ തന്നെ എടുക്കുകയാണ് പാര്‍ട്ടി നേതാക്കള്‍.

Top