തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമമെന്ന് ഹനാന്‍; വ്യാജ പ്രൊഫൈലില്‍ വന്ന പോസ്റ്റ് ഉപയോഗിച്ച് ആക്രമണം

ഒറ്റ ദിവസം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. മലയാളികളുടെ സ്‌നേഹവും ചിലരുടെ വിദ്വേഷവും ഒരുപോല അനുഭവിച്ച ഹനാനെതിരെ പുതിയ ആരോപണങ്ങളുമായി അക്രമി സംഘം രഗത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ഹനാന്‍ ഹനാനി എന്ന ഒരു പേജില്‍ വന്ന പോസ്റ്റുകള്‍ ഉയര്‍ത്തിയാണ് ഹനാനെതിരെ പുതിയ ആരോപണവുമായി ചിലര്‍ രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹിയാക്കുകയാണോ എന്നും ഇങ്ങനെ പിന്നാലെ നടന്ന് ദ്രോഹിക്കാന്‍ മാത്രം എന്ത് ദ്രോഹമാണ് താന്‍ ചെയ്തതെന്നും ഹനാന്‍ ചോദിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്ന ഹനാന്റെ ചോദ്യം.

‘നരേന്ദ്രമോദിക്ക് എന്ത് പണിയാണ് കൊടുക്കുക’ എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. എന്നാല്‍ ഹനാന്റെ പേരില്‍ അനവധി വ്യാജ പേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പേജുകളില്‍ ഒന്നിലാണ് ഈ പോസ്റ്റുകള്‍ വന്നത്.

‘ഈ വിഷവിത്തിനെയാണോ കേരളം സ്‌നേഹിച്ചത്’ എന്ന അടിക്കുറിപ്പോടെ ഹനാനെതിരായ പോസ്റ്റുകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നുത്. എന്നാല്‍ തനിക്ക് ഇത്തരത്തില്‍ ഒരു പേജില്ലെന്നും രാഷ്ട്രീയപരമായി ഒരു പോസ്റ്റുകളോ വാക്കുകളോ താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഹനാന്‍ പറയുന്നു.

തനിക്കെതിരായ ഈ അപവാദ പ്രചരണത്തിനെതിരെ സൈബര്‍ പോലീസിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കി.

Top