പിണറായി വിജയനെ അപമാനിക്കാന്‍ പ്രേതം സിനിമയിലെ സ്‌ക്രീന്‍ ഷോട്ടുമായി വ്യാജപ്രചരണം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും വിമര്‍ശിക്കാനായി പ്രേതം സിനിമയിലെ വാര്‍ത്ത ഷെയര്‍ ചെയ്ത് വെട്ടിലായിരിക്കുകയാണ് ചിലര്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു പത്രവാര്‍ത്തയാണ് ഇവര്‍ ഷെയര്‍ ചെയ്തത്.

എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ തൊള്ളായിരം ചങ്കന്റെ കാലത്ത് രോഗികള്‍ പോലും ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പോടെയാണ ഈ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.prethamnews
രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ഫ്രീ തിങ്കേഴ്‌സ് പേജിലാണ് എച്ച് ഐ വി ബാധിതായ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്. പ്രേതം എന്ന ജയസൂര്യാ ചിത്രത്തിലെ ഒരു രംഗത്തില്‍ ഉള്ളതാണ് ഈ പത്രവാര്‍ത്ത.സിനിമയിലെ നായികാകഥാപാത്രം ആത്മഹത്യ ചെയ്തു എന്ന് കാണിക്കുവാനാണ് ഈ വാര്‍ത്തയും ചിത്രവും സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ കാര്യമറിയാതെ ഇടത് വിരുദ്ധര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ ആത്മഹത്യ പരാമര്‍ശിക്കുന്ന രംഗത്തില്‍ നിന്നുള്ളതാണ് ഈ പത്രകട്ടിംഗ്.ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് അസോസിയേഷന്‍ എന്ന പേജിലും ഈ സിനിമാ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

Top