മലപ്പുറം: നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച കേസിൽ മലപ്പുറം എടവണ്ണയിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് എടവണ്ണ മുൻ മണ്ഡലം സെക്രട്ടറി സാക്കിർ തുവ്വക്കാട്(32), മുൻ മണ്ഡലം പ്രസിഡന്റ് ഷെരീഫ്(36) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ പ്രചാരണം നടത്തി അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തതായി എടവണ്ണ എസ്.ഐ. വി. വിജയരാജൻ പറഞ്ഞു. മലപ്പുറം മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണിലേയ്ക്കാണ് നാട്ടിൽ പോകാൻ മമതാ ബാനർജി അയച്ച ട്രെയിൻ ഉടൻ എത്തുമെന്ന് വ്യാജ സന്ദേശം അയച്ചത്. ശബ്ദസന്ദേശമാണ് വാട്സ് ആപ്പിലൂടെ പലരും പങ്കുവച്ചത്. സന്ദേശം വ്യാപിച്ചതോടെ പൊലീസ് അന്വേഷണത്തിൽ സാക്കിറിന്റെ ശബ്ദമാണെന്ന് കണ്ടെത്തി. സന്ദേശം തയ്യാറാക്കി അയയ്ക്കാൻ നിർദ്ദേശിച്ചത് ഷെരീഫാണെന്ന് സാക്കിർ പൊലീസിന് മൊഴി നൽകി. ഷെരീഫ് ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.അതേ സമയം, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സന്ദേശം എഡിറ്റ് ചെയ്ത് പ്രചാരണം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു.
അതേസമയം പായിപ്പാട് സംഭവം ഇന്റലിജന്റ്സ് വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് പൊതുവെ പരാതികളുണ്ട്. തൊഴില്‍വകുപ്പാണ് ഇതിനാവശ്യമായ നടപടിയെടുക്കേണ്ടത്. അവരുടെ നിര്‍ദ്ദേശമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ നല്‍കാനാവില്ലെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി വകുപ്പുകളുടെ ഏകോപനത്തിന് സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകസര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടാത്തത് കാരണമുള്ള പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പരിഹരിക്കണം. കൊറോണരോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തര്‍ക്കുള്ള പി.പി.ഇ കിറ്റുകളുടെ സ്റ്റോക്ക് ഉറപ്പാക്കണം. സെക്യൂരിറ്റികളായി ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കണം. സാങ്കേതികനൂലാമാലകള്‍ പറഞ്ഞ് ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കരുത്. സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്ബളം നിര്‍ബന്ധമായി വേണമെന്നത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.