മോണ്‍സണ്‍ മാവുങ്കലിന്റെ കസേരയില്‍ എ എ റഹീം എംപി? സോഷ്യല്‍മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപി നേതാവ് പിടിയില്‍

കൊച്ചി: എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ കസേരയില്‍ റഹീം ഇരിക്കുന്നതായുള്ള ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിച്ചത്. റഹീം തൃശുര്‍ സിറ്റി പൊലീസിന് പരാതി നല്‍കുകയും അന്വേഷണത്തില്‍ പൊലീസ് ആറന്മുളയിലെത്തി അനീഷിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top