വ്യാജവാർത്തകളിൽ രണ്ടെണ്ണം മോദിയുടെ പേരിൽ!.2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച മൂന്ന് വലിയ വ്യാജ വാര്‍ത്തകള്‍

ന്യൂഡൽഹി: ഏറ്റവും വലിയ മൂന്ന് വ്യാജ  വാർത്തകളിൽ രണ്ടെണ്ണം പ്രധാനമന്ത്രി മോദിയുടെ പേരിൽ .2018ല്‍ ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ വിശ്വസിച്ച മൂന്ന് വലിയ വ്യാജ വാര്‍ത്തകളാണ്  യാഹു പുറത്തുവിട്ടത് . പട്ടികയിലെ ആദ്യത്തെ രണ്ടെണ്ണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്. മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് ഒരു വ്യാജ ചിത്രത്തിനായി സെര്‍ച്ച് ചെയ്യപ്പെട്ടത്. എന്നാല്‍ അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരുന്നു.

പ്രതിമാസം 15 ലക്ഷം രൂപ വേതനം നല്‍കി മോദി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയമിച്ചു എന്നതായിരുന്നു രണ്ടാമത്തെ വാര്‍ത്ത. മാഡം തുസ്സാദില്‍ മെഴുകുതിരി മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ വെക്കാനായി അദ്ദേഹത്തിന്റെ അളവ് എടുക്കുന്ന സ്ത്രീയുടെ ചിത്രമായിരുന്നു പ്രചരിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയാണ് വ്യാജ വാര്‍ത്തയില്‍ മൂന്നാമതായി ഇടം നേടിയത്. ഒരു സ്ത്രീയുടെ കൈ പിടിച്ച് വേദിയില്‍ നില്‍ക്കുന്ന രാഹുലിന്റെ ചിത്രമായിരുന്നു അത്. രാഹുല്‍ ഗാന്ധി സ്ത്രീയോട് മോശമായി പെരുമാറുന്നെന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി നയിച്ച ‘ജന്‍ ആന്ദോളന്‍’ റാലിയില്‍ പങ്കെടുത്ത ദലിത് യുവതിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. വേദിയില്‍ കൈപിടിച്ച് ഉയര്‍ത്തി മനുഷ്യച്ചങ്ങല തീര്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുല്‍ സ്ത്രീയുടെ കൈയില്‍ കരുതലോടെ പിടിച്ചത്.

ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ വലിയ തോതിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് യാഹൂ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പല ഇന്റര്‍നെറ്റ് ഭീമന്മാരും ഡിസംബര്‍മാസത്തില്‍ തങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിടാറുണ്ട്. ഇതില്‍ ആദ്യമായാണ് കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ട മൂന്ന് വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുന്നത്.

Top