ഇന്ത്യയ്‌ക്കെതിരെ രാഷ്ട്ര വിരുദ്ധ വാർത്തകളുമായി പാകിസ്താനി മീഡിയകൾ!രാജ്യത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 20 പാകിസ്താനി വൈബ് സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു!

ന്യൂഡൽഹി:പാക്കിസ്ഥാനി പേപ്പറുകൾ ഇന്ത്യയ്‌ക്കെതിരെ രാഷ്ട്ര വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു! രാജ്യത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 20 പാകിസ്താനാനി വൈബ് സൈറ്റുകൾ കേന്ദ്ര സർക്കാർ വിലക്കി! സൈറ്റുകളുടെ പട്ടിക പുറത്തു വിട്ടത് ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റ്മന്ത്രാലയം.രാജ്യത്ത് വ്യാജ വാർത്തകളും വിദ്ധ്വംസക വാർത്തകളും പ്രസിദ്ധീകരിച്ച 20 വെബ് സൈറ്റുകൾ നിരോധിച്ച് ഇൻഫർമേഷൻ ആന്റ് ബ്രോട്ട്കാസ്റ്റ് മന്ത്രാലയം.

രാജ്യത്തിനെതിരായി രാജ്യവിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മീഡിയകൾ ഇന്ത്യയിൽ .ഇന്റലിജൻസ് ഏജൻസികളും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത് .അതിനാൽ 20 യുട്യൂബ് ചാനലുകളും ഇൻറർനെറ്റിൽ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്ന 2 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം തിങ്കളാഴ്ച ഉത്തരവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 20 യുട്യൂബ് ചാനലുകളും, രണ്ടു വെബ് സൈറ്റുകൾക്കുമാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വ്യത്യസ്‌ത ഓർഡറുകൾ നൽകുക വഴി – ഒന്ന് YouTube-നോട് 20 YouTube ചാനലുകളെനിരോധിക്കാനും മറ്റൊന്ന് 2 വാർത്താ വെബ്‌സൈറ്റുകൾക്കും, വാർത്താ ചാനലുകൾ/പോർട്ടലുകൾ നിരോധിച്ചുകൊണ്ട് ഇന്റർനെറ്റ് സേവന ദാതാക്കളോട് നിർദ്ദേശിക്കാൻ ടെലികോം വകുപ്പിനോടും നിർദേശിച്ചുകൊണ്ടുള്ള ഓർഡർ ആണ് പുറത്തിറക്കിയത് .

Also read more here : Link for Press Release – CLICK HERE 

രാജ്യ വിരുദ്ധ വാർത്തകളും, വ്യാജ വാർത്തകളും പ്രസിദ്ധീകരിക്കുകയും, രാജ്യത്ത് അന്തഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ചാനലുകളും വെബ്‌സൈറ്റുകളും പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്നവയാണ് , ഇന്ത്യയുമായി ബന്ധപ്പെട്ട വിവിധ സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സൈറ്റുകളാണ് . കശ്മീർ, ഇന്ത്യൻ സൈന്യം, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, രാം മന്ദിർ, ജനറൽ ബിപിൻ റാവത്ത് മരണം തുടങ്ങിയ വിഷയങ്ങളിൽ വ്യാജ വാർത്തകൾ ഈ ചാനലുകൾ പ്രസിദ്ധീകരിച്ചു

യുട്യൂബ് ചാനലുകളുടെ ശൃംഖല പാക്കിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന നയാ പാകിസ്ഥാൻ ഗ്രൂപ്പ് (എൻപിജി) ഉൾപ്പെട്ടതാണ് ഇവർ ഇന്ത്യാ വിരുദ്ധമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു.35 ലക്ഷത്തിലധികം സബ് സ്ക്രൈബേഴ്‌സ് ഉള്ള ഇത്തരം ചാനലുകളിലെ വ്യാജ വാർത്തകൾ ഏകദേശം 55 കോടിയിലധികം ആളുകൾ കണ്ടവരുണ്ട് . നയാ പാകിസ്ഥാൻ ഗ്രൂപ്പിന്റെ (എൻപിജി) യൂട്യൂബ് ചാനലുകൾ റൺ ചെയ്യുന്നതും അതിൽ വീഡിയോകൾ അവതരിപ്പിക്കുന്നത് പാകിസ്ഥാൻ ജേർണലിസ്റ്റുകളാണ് .

ചാനലുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെൻസിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾ 16-ന്റെ റൂൾ 16-ന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗപ്പെടുത്തികൊണ്ട് ഇന്ത്യയിലെ വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടിയാണ് എടുത്തിരിക്കുന്നത് .

കർഷകരുടെ പ്രതിഷേധം, പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും ഇന്ത്യാ ഗവൺമെന്റിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ജനാധിപത്യ പ്രക്രിയയെ തുരങ്കം വയ്ക്കുന്നതിനല്ല നീക്കത്തിനായി വാർത്തകൾ പടച്ചുവിടാൻ ഈ YouTube ചാനലുകൾ ഉപയോഗിക്കുന്നുണ്ട് . ഈ 20 യൂട്യൂബ് ചാനലുകളിലും, രണ്ട് വെബ്‌സൈറ്റുകളിലും കശ്മീർ, ഇന്ത്യൻ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങൾ, അന്തരിച്ച സിഡിഎസ് ജനറൽ ബിപിൻ റാവത്ത് എന്നിവ ഉൾപ്പെട്ട കണ്ടന്റുകൾ തെറ്റായാണ് വ്യാഖ്യാനിക്കപ്പെടാറുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.


ദേശീയ സുരക്ഷക്ക് ഭീക്ഷണി ആക്കുന്ന തരത്തിൽ ഇന്ത്യയ്‌ക്കെതിരായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന (നയാ പാകിസ്ഥാൻ ഗ്രൂപ്പിന്റെ കാര്യത്തിലെന്നപോലെ) ആണെന്നും സർക്കാർ വിലയിരുത്തുന്നു .അതിനാൽ ഇത്തരം സൈറ്റുകൾ അടിയൻതാരമായി നിരോധിക്കാൻ സർക്കാർ തീരുമാനം എടുത്തത്.

Top