പന്നി പ്രസവിച്ചത് മനുഷ്യ കുഞ്ഞിനെ; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം

ഇന്ത്യയിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പന്നി പ്രസവിച്ചത് മനുഷ്യനോട് ഏറെ സാമ്യമുള്ള കുഞ്ഞിനെയെന്ന പേരില്‍ ലോകമെങ്ങും ഒരു വീഡിയോയും ചിത്രങ്ങളും പ്രചരിച്ചു. പന്നിക്കൊപ്പം കിടക്കുന്ന കുഞ്ഞ് കാഴ്ചയില്‍ 80 ശതമാനവും മനുഷ്യ കുഞ്ഞു തന്നെ.

ഇതോടെ പരിഭ്രാന്തിയോടെ മലയാളികളുള്‍പ്പെടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഇത് പങ്കുവെച്ചു. എന്നാല്‍ ഇതും സോഷ്യല്‍ മീഡിയ മനോരോഗികളുടെ കറുത്ത തമാശയാണെന്ന് പിന്നീട് വ്യക്തമായി. ഇറ്റാലിയന്‍ കലാകാരനായ ലെറ മഗനാച്ചോയുടെ ഒരു സൃഷ്ടിയാണ് ഈ രൂപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാഴ്ചയില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന ഇത് നിര്‍മ്മിച്ചിരിക്കുന്നത് സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ദിവസങ്ങള്‍ക്ക് മുന്‍പ് ലൈറ തന്നെയാണ് കലാസൃഷ്ടി പുറത്തു വിട്ടത്.

ഇത് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിലും ലൈറ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ചില വിരുതന്മാര്‍ ഈ ചിത്രമെടുത്ത് ഇന്ത്യയിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലുണ്ടായ യഥാര്‍ത്ഥ സംഭവമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യമായല്ല ലൈറയുടെ സൃഷ്ടികള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തയുമായി പ്രചരിക്കുന്നത്. സമാനമായ രീതിയില്‍ മുന്‍പ് ലൈറയുണ്ടാക്കിയ ഒരു രൂപം കേരളത്തില്‍ കണ്ടെത്തിയ അന്യഗ്രഹ ജീവിയെന്ന പേരിലും പ്രചരിച്ചിട്ടുണ്ട്.

Top