വിനയാകുന്നത് മണ്ടൻ നിയമോപദേശം!…എരിതീയില്‍ എണ്ണ ഒഴിച്ചതു പോലെ ബിനീഷിന്റെ പേരു പരാമര്‍ശിച്ചു !..ദിലീപിന്റെ ജാമ്യത്തിനു തടസ്സം ബിനീഷ് കോടിയേരിയുമായുള്ള ശത്രുത ?

കൊച്ചി :ദിലീപിനെ എങ്ങനെയും പുറത്തിറക്കരുത് എന്ന ലക്ഷ്യത്തോടെ നിയമ ഉപദേശകരും ദിലീപിനൊപ്പം നിൽക്കുന്നവരും എതീരുമാനിച്ചുറപ്പിച്ചപോലെ ഗൂഢമായ നീക്കം നടക്കുന്നു .മണ്ടൻ നിയമപോരാട്ടം എന്നും വിലയിരുത്തുന്നു. ഗൂഡാലോചന കേസിൽ പണ്ടേ പിയൂറത്തിറാമായിരുന്ന ദിലീപിനെ കൂടെ നിൽക്കുന്നവർ ചതിക്കുന്നു -നിയമോപദേശകർ ചതിക്കുന്നു എന്നും ആരോപണം .നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം.

കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

Top