ന്യൂഡൽഹി: വിവാദ കർഷക ബിൽ പിൻവലിച്ചെങ്കിലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സമരം നിർത്തുന്നത് പാർലമെൻറിൽ നിയമങ്ങൾ പിൻവലിച്ചശേഷം ആയിരിക്കുമെന്നും ടിക്കായത്ത് അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് കർഷകരും പ്രതികരിച്ചു.
രാജ്യത്ത് ഇന്ന് അബിസംബോധന ചെയ്യുന്നതിന്റെ ഇടയിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കുന്നത്. ഇതിനായി പാർലമെൻറിൽ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാർഷിക നിയമങ്ങളിൽ പാർലമെൻറിൽ ചർച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി ഈ നിയമങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ചിലർക്ക് ഈ നിയമത്തിൻറെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിൻറെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ആത്മാർഥമായാണ് സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമങ്ങൾ പിൻവലിക്കുന്നത് ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാൻ വേണ്ടിയത്. കർഷകരോട് സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കർഷകരോട് അഭ്യർഥിച്ചു.