‘കർഷക സമരത്തിൽ കര്‍ഷകര്‍ മരിച്ചതിന് സർക്കാരിന്റെ പക്കൽ രേഖകളില്ല: കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് കേന്ദ്രം’

ന്യൂഡല്‍ഹി: ഒരു വര്‍ഷമായി കര്‍ഷക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം മരണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും സർക്കാരിന്‍റെ പക്കലില്ലെന്നും, അതുകൊണ്ട് തന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ അറിയിച്ചു.

ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നായിരുന്നു കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ കൃഷിമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി നവംബര്‍ 19-ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതേസമയം, കര്‍ഷകരും കര്‍ഷകസംഘടനകളും ഇത് സര്‍ക്കാരിനെതിരേ ആയുധമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമരം അവസാനിപ്പിക്കണമെങ്കില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു കൂടാതെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. 719 കര്‍ഷകര്‍ പ്രക്ഷോഭത്തിനിടെ മരിച്ചെന്നാണ് സംഘടനകളുടെ വാദം.

Top