കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിച്ചു: കർഷക സമരം പരിസമാപ്തിയിലേക്ക്

ന്യൂഡൽഹി: കർഷക സമരം പരിസമാപ്തിയിലേക്ക്. സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസർക്കാർ എഴുതി നൽകിയതായി വിവരം. അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു കേന്ദ്രം കർഷകരെ അറിയിച്ചു. സംയുക്ത കിസാൻ മോർച്ച യോഗത്തിൽ ചർച്ച ചെയ്തു സമരം തുടരണോ നിർത്തിവയ്ക്കണോ എന്ന കാര്യത്തിൽ കർഷകർ അന്തിമ തീരുമാനമെടുക്കും. തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്നതിന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ മാധ്യമങ്ങളെ കാണും.

എംഎസ്പി സംബന്ധിച്ച കാര്യങ്ങൾക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്നും വൈക്കോൽ കത്തിച്ചതിന് കർഷകരുടെ പേരിലുള്ള മുഴുവൻ കേസുകളും പിൻവലിക്കുമെന്നും സർക്കാർ കർഷക സംഘടനകൾക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മിനിമം താങ്ങുവിലയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് കേന്ദ്രസർക്കാർ കർഷക സംഘടനകൾക്കു നൽകിയെന്നു വിവരമുണ്ട്.‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും തങ്ങൾ ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നായിരുന്നു നേരത്തെ കർഷക സംഘടനകൾ എടുത്ത നിലപാട്. ഇപ്പോൾ തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് കർഷകർ സമരത്തിൽനിന്ന് പിൻവാങ്ങാനൊരുങ്ങുന്നത്.

Top